പവനന്‍റെ വാച്ചും കെട്ടി ഇ.എം.എസ്.

ആദ്യ തെരഞ്ഞെടുപ്പിനുശേഷം സി.പി.ഐ. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് മാര്‍ച്ച് 28 നാണ് രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ ബി. രാമകൃഷ്ണറാവുവിനെ കാണാന്‍ പോയത്. അതിനായി ഷര്‍ട്ട്&...more

ആദ്യ തെരഞ്ഞെടുപ്പിനുശേഷം സി.പി.ഐ. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് മാര്‍ച്ച് 28 നാണ് രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ ബി. രാമകൃഷ്ണറാവുവിനെ കാണാന്‍ പോയത്. അതിനായി ഷര്‍ട്ട്  എടുത്തിട്ടപ്പോള്‍ അതാകെ ചുക്കിച്ചുളിച്ചിരിക്കുന്നു. മാത്രമല്ല, ഷര്‍ട്ടിലെ ഒരു ബട്ടണും പൊട്ടിപ്പോയിരുന്നു. നിയുക്ത മുഖ്യമന്ത്രിയുടെ ആദ്യ കുടുക്കിന് ഭാര്യ ആര്യാ അന്തര്‍ജനമാണ് എളുപ്പവഴിയില്‍ പരിഹാരം കണ്ടെത്തിയത്. എല്ലാ വീട്ടമ്മമാരെയും പോലെ അവര്‍ ഒരു സേഫ്റ്റിപിന്‍ എടുത്തു കുത്തിക്കൊടുത്തു.
1957 ഏപ്രില്‍ അഞ്ചിനായിരുന്നു ബാലറ്റിലൂടെ ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലേറിയത്. ആ ദിവസം മറ്റൊരു തമാശ അരങ്ങേറി. സത്യപ്രതിജ്ഞയ്ക്ക് പുറപ്പെടാനായപ്പോഴാണ് ഇ.എം.എസ്. വാച്ചിലേയ്ക്ക് നോക്കിയത്. അത് നിന്നുപോയിരുന്നു ഒടുവില്‍ അന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകന്‍ പവനന്‍ അഴിച്ചുകൊടുത്ത വാച്ചും കെട്ടിയാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്കെത്തിയത്.
ജോര്‍ജ് പുളിക്കന്‍ എഴുതിയ ‘ബട്ടണ്‍സില്ലാത്ത ഷര്‍ട്ടും നിന്നുപോയ വാച്ചും’ എന്ന ഗ്രന്ഥത്തില്‍നിന്ന്.

show less
More Comments