കാര്‍ട്ടൂണ്‍ തൂലിക വിട്ട് 'വിറ്റ്നസു'മായി മുന്നോട്ട്...

മധു ഓമല്ലൂര്‍ കൊള്ളുന്നതിനേക്കാള്‍ തള്ളുന്നവയ്ക്കായിരിക്കും വീര്യം. കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ ഇത് വളരെ ശരി. പ്രസിദ്ധരായ കാര്‍ട്ടൂണിസ്റ്റുകളൊക്കെയും തള്ളപ്പെടലില്‍ വീര്‍പ്പുമുട്ടിയിട്ടുള്ളവരു...more

മധു ഓമല്ലൂര്‍

കൊള്ളുന്നതിനേക്കാള്‍ തള്ളുന്നവയ്ക്കായിരിക്കും വീര്യം. കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ ഇത് വളരെ ശരി. പ്രസിദ്ധരായ കാര്‍ട്ടൂണിസ്റ്റുകളൊക്കെയും തള്ളപ്പെടലില്‍ വീര്‍പ്പുമുട്ടിയിട്ടുള്ളവരുമാണ്. തിരസ്ക്കരിച്ച ലേഖനങ്ങള്‍, തിരസ്ക്കരിച്ച കഥകള്‍, തിരസ്ക്കരിച്ച കാര്‍ട്ടൂണുകള്‍ ഒക്കെ മോശമായതുകൊണ്ടാണെന്ന് ധരിക്കുകയുമരുത്. പല കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെടാതെ പോയ സൃഷ്ടികള്‍. പലപ്പോഴും കാര്‍ട്ടൂണിസ്റ്റിന്‍റെ ആര്‍ജ്ജവം പ്രസിദ്ധീകരണത്തിന്‍റെ പോളിസി മേക്കേഴ്സിന് ഉണ്ടാകണമെന്നില്ല. വിധേയത്വത്തിന് വഴങ്ങാനുള്ള മെയ്വഴക്കമില്ലാതിരുന്നതിനാലാണ് ഇവിടെ സ്വന്തമായി പ്രസിദ്ധീകരണങ്ങള്‍ പലരും ആരംഭിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ സുഖശീതള ഛായയില്‍നിന്ന് പുറത്തുകടന്ന കാര്‍ട്ടൂണ്‍ കുലപതി ശങ്കേഴ്സ് വീക്ക്ലി തുടങ്ങിയതും സ്വതന്ത്രമായ കാഴ്ചപ്പാടുകളുടെ വെളിച്ചപ്പാടാകാനായിരുന്നു. പക്ഷേ എല്ലാവര്‍ക്കും അതിനുള്ള അന്തരീക്ഷം കിട്ടണമെന്നില്ലല്ലോ. അക്കാലത്ത് കിട്ടിയിട്ടുള്ള രാഷ്ട്രീയ പിന്‍ബലമൊന്നും ഇക്കാലത്തില്ല എന്നതും ശ്രദ്ധേയമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവില്‍നിന്നും ശ്രീമതി ഇന്ദിരാഗാന്ധിയിലേക്കുള്ള മാധ്യമ സ്വാതന്ത്ര്യദൂരം വളരെ കുറവായിരുന്നതും നമുക്കറിവുള്ളതാണ്. ഇന്നത്തെ കഥ പറയാതിരിക്കുന്നതാണ് ഭേദം.
സ്വന്തം പ്രസിദ്ധീകരണവുമായി പലരും എടുത്തുചാടി; ചാടിക്കഴിഞ്ഞപ്പോഴാണ് കയത്തിലേക്കായിരുന്നു ചാട്ടം എന്ന് മനസ്സിലാകുന്നത്. തള്ളാനും വയ്യ കൊള്ളാനും വയ്യാത്ത അവസ്ഥ. കാട്ടൂണ്‍ തൂലിക എന്നൊരു പ്രസിദ്ധീകരണം തിരുവനന്തപുരത്തുനിന്നും ഇറക്കി. ഞാനും ശ്രീ.ജെ. അജിത്കുമാറും (പിന്നീടദ്ദേഹം ഹിന്ദുവില്‍ കറസ്പോണ്ടന്‍റായി) കൂടിയായിരുന്നു ഇതിന്‍റെ തുടക്കം. പതിവുപോലെ കുറെ ലക്കം കഴിഞ്ഞപ്പോള്‍ നിര്‍ത്തി. പടയ്ക്കാം പക്ഷേ വില്‍പ്പനതന്നെ വിഷയം. മാസികയാണെങ്കിലും ഒന്നിറങ്ങി ചൂടുമാറും മുമ്പ് അടുത്തത് ഇറങ്ങണം. പണ്ടൊക്കെ ഓഫ്സെറ്റില്‍ പ്രിന്‍റ് ചെയ്യണമെങ്കില്‍ പതിനായിരക്കണക്കിന് കോപ്പികള്‍ വേണം. അടിച്ചുകൂട്ടിയിട്ടു കാര്യമില്ലല്ലോ. വിതരണവും വില്‍പ്പനയും നടക്കണമല്ലോ. വലിയ ഓഫ്സെറ്റില്‍ അച്ചടിക്കാന്‍ ഒരുപാട് കോപ്പികള്‍ വേണമായിരുന്നു. ജേര്‍ണലിസം പഠിച്ചിറങ്ങിയ ഒരു ആവേശത്തില്‍ അത് സംഭവിച്ചതാണ്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍, സുകുമാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ഹിന്ദുവിന്‍റെ കേരളത്തിലെ മുഖ്യപത്രാധിപര്‍ കെ.പി. നായര്‍, ഒക്കെ അതില്‍ എഴുതിയിരുന്നു. മന്ത്രി ഗംഗാധരന്‍റെ കാലത്തെ വാട്ടര്‍ അതോറിറ്റിയിലെ പൈപ്പ് കുംഭകോണം ആദ്യമായി ഫീച്ചര്‍ ചെയ്തത് ജെ. അജിത്കുമാര്‍ കാര്‍ട്ടൂണ്‍ തൂലികയിലൂടെയായിരുന്നു. ആ പ്രസിദ്ധീകരണത്തിലൂടെ ഒരുപാട് പത്രപ്രവര്‍ത്തന പ്രായോഗികത ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു. കാലമേറെ കടന്നു. വരയും കുരയും പഠനവും പലവിധ ജോലികളുമായി ഒരുപാട് കറങ്ങി. അവയെല്ലാം അനുഭവഗുരുത്വങ്ങളായി.
പ്രസിദ്ധീകരണം വളര്‍ത്താനും തളര്‍ത്താനും ഏജന്‍റന്മാര്‍ക്കുള്ള പങ്ക് വലുതാണ്. വിറ്റാലും ഇല്ലെങ്കിലും മിക്കവരും പണം തരാതിരിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. നൂറുരൂപ പിരിക്കാന്‍ ആയിരം രൂപ ചെലവാക്കേണ്ട ഗതികേട് വരും. ഒടുവില്‍ പണ്ടാരമടങ്ങാന്‍ വേണ്ടെന്നു വെയ്ക്കും. പുതിയ പ്രസിദ്ധീകരണത്തിന് പരസ്യങ്ങള്‍ തരാന്‍ പലരും തയ്യാറാകില്ല. ഏതെങ്കിലും പരിചയവഴികളിലൂടെ പോയെങ്കിലേ അത് നടക്കൂ. നിര്‍ലോഭം പണമൊഴുക്കാന്‍ തയ്യാറായാലേ പ്രസിദ്ധീകരണം തുടരാനാകൂ. അന്ന് സിനിമയില്‍ കാലുറപ്പിച്ചു തുടങ്ങിയ ഗാന്ധിമതി ബാലന്‍ ഒക്കെ തന്‍റെ പുതിയ സിനിമയുടെ പരസ്യം തന്ന് സഹകരിച്ചവരാണ്.
ഏത് വീഴ്ചയും നമുക്ക് പ്രയോജനപ്പെടുത്താം. പത്രപ്രസിദ്ധീകരണത്തിന്‍റെ കെമിസ്ട്രിയും വ്യാകരണവും തന്ന ഊര്‍ജ്ജമാണ് പത്രമാനേജ്മെന്‍റില്‍, ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി, ഗവേഷണം നടത്തി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് എടുക്കാന്‍ എന്നെ സഹായിച്ചത്.
2001 ജനുവരി മുതല്‍ തിരുവനന്തപുരത്തുനിന്നുതന്നെ ‘വിറ്റ്നസ്’ എന്ന ഇംഗ്ലീഷിലുള്ള മാസിക മുടങ്ങാതെ ഇന്നും ഇറങ്ങുന്നു. പ്രസിദ്ധീകരണ സൗകര്യം പഴയതിനേക്കാള്‍ ഇന്ന് മെച്ചപ്പെട്ടു. പതിനായിരക്കണക്കിന് കോപ്പി ഉണ്ടെങ്കിലേ അച്ചടിക്കാന്‍ പറ്റൂ എന്നുള്ള ദുര്‍വിധി ഇന്നില്ല. ഒരു കോപ്പി മുതല്‍ എത്ര കോപ്പി വേണമെങ്കിലും ആവശ്യാനുസരണം അച്ചടിക്കാനുള്ള സൗകര്യം ഇന്നുണ്ട്. പഴയപോലെ കല്ലച്ചില്‍ പ്രിന്‍റ് എടുത്ത് ആര്‍ട്ടിസ്റ്റിന്‍റെ കാലുപിടിച്ച് ലേഔട്ട് ചെയ്ത് ഫിലിം ആക്കി ഓഫ് സെറ്റില്‍ അടിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ പിന്നൊരു പണിക്കും നമുക്ക് സമയമുണ്ടാകില്ല. ഇന്ന് ഒരു കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ കമ്പോസിംഗും ലേ ഔട്ടും ഒക്കെ സ്വന്തമായി ചെയ്യാന്‍ പറ്റും. ഡിജിറ്റല്‍ പ്രിന്‍റിംഗില്‍ നിമിഷം കൊണ്ട് ആയിരക്കണക്കിന് കോപ്പികള്‍ എടുക്കാനും കഴിയും. നല്ല മിഴിവുള്ള പ്രിന്‍റ്, ആവശ്യത്തിനുമാത്രം കോപ്പികള്‍ അടിക്കുക, വായിക്കുമെന്നുറപ്പുള്ള വരിക്കാര്‍ക്കുമാത്രം കോപ്പികള്‍ അയയ്ക്കുക, ലൈബ്രറികള്‍, സര്‍വ്വകലാശാലകള്‍ ഇവിടങ്ങളിലൊക്കെ ലഭ്യമാക്കിയാല്‍ ഒരു കോപ്പിക്കുതന്നെ നിരവധി വായനക്കാരെ കിട്ടും. അതിനുപുറമെ ഡിജിറ്റല്‍ ന്യൂസ് സ്റ്റാന്‍ഡിലേക്ക് അപ്ലോഡ് ചെയ്താല്‍ പരിധിയില്ലാത്ത വായനക്കാരെ കിട്ടുകയും ചെയ്യും. ഹാര്‍ഡ് കോപ്പി എത്തിക്കുന്നതിനേക്കാള്‍ വേഗത്തിലും വ്യാപകമായും പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാം. വിറ്റ്നസ് അതതുമാസത്തെ സംഭവങ്ങളുടെ കാര്‍ട്ടൂണുകള്‍ മാത്രമായുള്ള പ്രസിദ്ധീകരണമായാല്‍ മതി എന്നുള്ള ആശയമായിരുന്നു തുടക്കത്തില്‍. പക്ഷേ കാര്‍ട്ടൂണ്‍ മാത്രമായാല്‍ മാസിക കയ്യിലെടുത്ത് നിമിഷം കൊണ്ട് മറിച്ചുനോക്കി വലിച്ചെറിയാന്‍ സാദ്ധ്യത കൂടുതലായതിനാല്‍ അതിനോടൊപ്പം ഗൗരവമായ പഠനഗവേഷണ വിഷയങ്ങളും ചേര്‍ത്ത് ഉള്‍ക്കനമുണ്ടാക്കി.
വിറ്റ്നസ്സിന് ഐ.എസ്.എസ്.എന്‍ രജിസ്ട്രേഷനും ആര്‍.എന്‍.ഐ രജിസ്ട്രേഷനും ഒക്കെയുള്ളതുകൊണ്ട് പഠനലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കാന്‍ പലരും വരും. കാര്യം കഴിഞ്ഞാല്‍ ഒരു കോപ്പിപോലും കാശുമുടക്കി വാങ്ങാതെ മുങ്ങുകയും ചെയ്യും. ഇന്‍റര്‍വ്യൂവില്‍ കാണിക്കാനും പ്രൊമോഷന് ഉപകരിക്കാനും ഒക്കെ ഉപയോഗിക്കും. പിന്നെ തിരിഞ്ഞുനോക്കില്ല…
കവര്‍ചിത്രമുള്‍പ്പെടെ നൂറുകണക്കിന് കാര്‍ട്ടൂണുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. തുടക്കക്കാരില്‍ നിന്നും കിട്ടുന്ന സൃഷ്ടികള്‍ പ്രോത്സാഹനാര്‍ത്ഥം കഴിവതും പ്രസിദ്ധീകരിക്കും. പക്ഷേ, പറക്കമുറ്റിയാല്‍പ്പിന്നെ കാണില്ല.
വിദ്യാഭ്യാസമുള്ള സംസ്ഥാനമാണെങ്കിലും വാചകമടിക്കാന്‍ മാത്രം മിടുക്കുള്ളവരാണ് പലരും. ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും വരയ്ക്കാനും ഇവിടെ പലര്‍ക്കും ഭയമാണ്. നല്ല പഞ്ചുള്ള പ്രയോഗം വരയിലും കുരയിലും വരുത്താന്‍ ഇംഗ്ലീഷ് നല്ല ഭാഷയാണ്. പലരും വിറ്റ്നസിലൂടെ ആ ധൈര്യം നേടി എന്നുപറയുന്നതില്‍ അഭിമാനമുണ്ട്. ഡസ്പാച്ചര്‍ മുതല്‍ ചീഫ് എഡിറ്റര്‍ വരെയുള്ള റോള്‍ ഈ കാര്‍ട്ടൂണിസ്റ്റ് എടുക്കുന്നതുകൊണ്ടാണ് വിറ്റ്നസ് ഇന്നും മുടങ്ങാതെ വായനക്കാരില്‍ എത്തുന്നത്.
ഒരു പ്രസിദ്ധീകരണത്തിന്‍റെ വരുമാനം രണ്ടിനങ്ങളിലൂടെയാണ്; സര്‍ക്കുലേഷനും പരസ്യവും. ഇതുരണ്ടും ഏറ്റവും പ്രയാസമുള്ള കാര്യങ്ങളുമാണ്. കാര്‍ട്ടൂണ്‍ തൂലികയുടെ കോപ്പികള്‍ തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറിയുടെ മുന്നിലെ ഫുട്പാത്തിലിട്ട് ഞങ്ങള്‍ വിറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങള്‍ പരസ്പരം പറഞ്ഞുസമാധാനിച്ചത് പണ്ട് മഹാകവികളായ പലരും തങ്ങളുടെ കവിതകള്‍ അച്ചടിച്ച് ട്രെയിനിലും വഴിവക്കിലും നടന്ന് വിറ്റിട്ടുണ്ടല്ലോ. പിന്നല്ലേ ഇപ്പം നമ്മള്‍ എന്നായിരുന്നു.

show less
http://canadianorderpharmacy.com/
Tremendous issues here. I'm very glad to look your post. Thanks so much and I'm taking a look forward to contact you. Will you kindly drop me a e-mail?
More Comments

SLIDESHOW

LATEST VIDEO