ആറ്റുകാല്‍: സ്ത്രീകളുടെ ശബരിമലയിലെ പൊങ്കാല അനുഷ്ഠാനങ്ങള്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമായ വഴിപാടാണ്. ഭക്തയുടെ ഇഷ്ടവും ആവശ്യവും അറിഞ്ഞ് അച്ചട്ടായി ആഗ്രഹം സാധിച്ചുകൊടുക്കുന്ന ദൈവികശക്തിയുമാണ് ആറ്റുകാലമ്മ. അതുകൊണ്ട് സ്ത്രീകളുട...more

ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമായ വഴിപാടാണ്. ഭക്തയുടെ ഇഷ്ടവും ആവശ്യവും അറിഞ്ഞ് അച്ചട്ടായി ആഗ്രഹം സാധിച്ചുകൊടുക്കുന്ന ദൈവികശക്തിയുമാണ് ആറ്റുകാലമ്മ. അതുകൊണ്ട് സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രസന്നിധിയെ അറിയപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിലെ കിള്ളിയാറിന്‍റെയും കരമനയാറിന്‍റെയും സംഗമസ്ഥാനത്തുനിന്ന് അല്‍പ്പം വടക്കുമാറി ഈ ദേവതാസ്ഥാനം സ്ഥിതി ചെയ്യുന്നു. അമ്മയുടെ തിരുസന്നിധിയില്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം ലോകപ്രസിദ്ധമാണ്. ഈ വര്‍ഷം ഫെബ്രുവരി 20-ാം തീയതിയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം.

പൊങ്കാലയടുപ്പില്‍ തീ പകരുമ്പോള്‍
ആറ്റുകാലമ്മയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ചാണകം മെഴുകി അതിന് മുകളില്‍ അടുപ്പുകട്ടകള്‍ പാകി ഉണ്ടാക്കിയ പൊങ്കാല അടുപ്പില്‍ ആദ്യം വെള്ളം തളിച്ച് ശുദ്ധി വരുത്തണം. ആ അടുപ്പില്‍ പൊങ്കാലക്കലം വെയ്ക്കുക.
ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തീ കത്തിക്കുമ്പോള്‍ അതില്‍നിന്നുള്ള തീ പകര്‍ന്നുകൊണ്ട് മറ്റ് അടുപ്പുകളിലും കത്തിക്കാം.
പൊങ്കാല അടുപ്പില്‍ തീ പകരുന്നതുമുതല്‍
‘സര്‍വ്വ മംഗളമംഗല്യേ ശിവേ
സര്‍വ്വാര്‍ത്ഥ സാധികേ, ശരണ്യേ, ത്ര്യംബകേ ഗൗരി നാരായണീ നമോസ്തുതേ എന്ന സ്തുതി ഉരുവിട്ടുകൊണ്ടേയിരിക്കുക.
പൊങ്കാലയ്ക്കുള്ള അരി കലത്തിലെ ചൂടുവെള്ളത്തിലേക്ക് ഇടുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സില്‍ ആറ്റുകാലമ്മയുടെ രൂപം തെളിയണം.

പൊങ്കാല തിളയ്ക്കുമ്പോള്‍
പൊങ്കാല തിളച്ച് ആദ്യം പുറത്തേക്ക് തൂകുന്നത് കിഴക്കോട്ടാണെങ്കില്‍ നല്ല അഭിവൃദ്ധിയുണ്ടാകുമെന്നുള്ള സൂചനയാണ്. വടക്കോട്ട് ചിന്തിയാല്‍ ആഗ്രഹിച്ച കാര്യം അല്‍പ്പം വൈകിയായാലും നടക്കുമെന്നാണ്. പടിഞ്ഞാറോട്ടാണെങ്കില്‍ ദേവി സംതൃപ്തയായതുകൊണ്ട് അനുഗ്രഹങ്ങളുണ്ടാകുമെന്നു കരുതണം. തെക്കുദിക്കിലേക്ക് തൂവിയാല്‍ ദുരിതാവസ്ഥ പൂര്‍ണ്ണമായി മാറിയിട്ടില്ല. കുറേക്കൂടെ ഭക്തിയോടെ പ്രാര്‍ത്ഥന തുടരുക എന്നാണ് അര്‍ത്ഥം.
പൊങ്കാലയിടുന്നവര്‍ കോടിയോ അല്ലെങ്കില്‍ അലക്കിയെടുത്തതോ ആയ വസ്ത്രമണിഞ്ഞുകൊണ്ടുവേണം ചടങ്ങുകള്‍ തുടങ്ങാന്‍. ഇതിന് ഒരു കാരണമുണ്ട്. പ്രധാനമായും രൗദ്രഭാവത്തിലുള്ള ആറ്റുകാലമ്മ ശാന്ത സ്വരൂപിണിയായി അനുഗ്രഹദായക ആകുന്നതിലേയ്ക്ക് കൂടിയാണ് പൊങ്കാല സമര്‍പ്പിക്കുന്നത്. അതിനാല്‍ പൊങ്കാലയിടുന്നവര്‍ അതിവിനയത്തോടെയും ഭയഭക്തി ആദരവോടെയുമാകണം പൊങ്കാല സമര്‍പ്പിക്കേണ്ടത്.
ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ പുരുഷന്മാര്‍ തന്നെയാണ് പൊങ്കാലയിടുന്നത്. ആദ്യകാലങ്ങളില്‍ പുരുഷന്മാര്‍ പ്രത്യേകം പൊങ്കാല ഇടുമായിരുന്നു. ദേവീചൈതന്യം കൂടുതല്‍ വര്‍ദ്ധിച്ചതോടെ സ്ത്രീകള്‍ വളരെ കൂടുതലായി എത്തിത്തുടങ്ങി. സ്ത്രീ ബാഹുല്യം വര്‍ദ്ധിച്ച്, വാര്‍ഷിക പൊങ്കാലയിടാന്‍ മാത്രം ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു ദിവസം 40 ലക്ഷത്തിലധികം സ്ത്രീകള്‍ വന്നെത്തുന്നു എന്നാണ് കണക്ക്. അങ്ങനെ സ്ത്രീകളുടെ ശബരിമല എന്ന വിശേഷണത്താല്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ലോകപ്രസിദ്ധമായി തീര്‍ന്നു.
വിശദമായി വായിക്കാന്‍ ജ്യോതിഷരത്നം 2019 ഫെബ്രുവരി 1-15 ലക്കം വായിക്കുക

show less
JaunitaBig
Hello. I have checked your nanaonline.in and i see you've got some duplicate content so probably it is the reason that you don't rank high in google. But you can fix this issue fast. There is a tool that generates articles like human, just search in google: miftolo's tools
More Comments

SLIDESHOW

LATEST VIDEO