നിപ്പാവൈറസ്: ജാഗ്രതൈ!

കോഴിക്കോട് പനിപടര്‍ത്തുന്നത് നിപ്പാവൈറസ് ആണെന്ന സ്ഥിരീകരണമുണ്ടായതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാ...more

കോഴിക്കോട് പനിപടര്‍ത്തുന്നത് നിപ്പാവൈറസ് ആണെന്ന സ്ഥിരീകരണമുണ്ടായതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥരീകരിച്ചത്.  അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

  1. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണമുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.
  2. വവ്വാല്‍, മറ്റ് പക്ഷികള്‍ കടിച്ച്‌ ഉപേക്ഷിച്ച പഴങ്ങള്‍ എന്നിവ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകിയതിന് ശേഷം ഉപയോഗിക്കുക.
  3. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന പാത്രങ്ങളില്‍ നിന്ന് പാനീയങ്ങള്‍ കുടിക്കരുത്.
  4. രോഗികളുടെ ശരീര ശ്രവങ്ങളില്‍ നിന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണം.
show less
Aravinthah
Your Blog is have good look. Content of your blog is quite good but traffic stats are very bad. Check my free video for enhancing your traffic. http://activeterium.com/CcIY .Shoot me email from free Website Audit report.
More Comments

SLIDESHOW

LATEST VIDEO