ആരോഗ്യമേകുന്ന നട്‌സ്‌

ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവുമേകുന്നവയാണ് അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, അക്‌റൂട്ട്, വാല്‍നട്ട്, പിസ്ത എന്നീ നട്‌സുകള്‍. ആരോഗ്യപരിപാലനത്തിന് നട്‌സുകള്‍ കഴിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണങ്ങ...more

ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവുമേകുന്നവയാണ് അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, അക്‌റൂട്ട്, വാല്‍നട്ട്, പിസ്ത എന്നീ നട്‌സുകള്‍. ആരോഗ്യപരിപാലനത്തിന് നട്‌സുകള്‍ കഴിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും…
* ഒരു കൈപ്പിടി ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, അക്‌റൂട്ട്, വാല്‍നട്ട് എന്നിങ്ങനെഇഷ്ടപ്പെട്ട നട്‌സുകള്‍ പനംകല്‍ക്കണ്ടം ചേര്‍ത്ത് മിക്‌സിയിലിട്ട് പൊടിക്കുക. ഇതില്‍ കാച്ചിയ പാലൊഴിച്ച് വീണ്ടുമൊരിക്കല്‍കൂടി അടിച്ചെടുക്കുക. ആപ്പിള്‍, പേരയ്ക്ക, മാതളം, മുന്തിരി എന്നിവ പൊടിപൊടിയായി നുറുക്കി, അതിനുമീതെ മില്‍ക്ക് ഷേക്ക് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ചശേഷം കഴിക്കാം.
* അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, അക്‌റൂട്ട് എന്നിങ്ങനെഎല്ലാത്തരം നട്‌സുകളും ചേര്‍ത്ത് 30 ഗ്രാം ദിവസവും കഴിക്കാവുന്നതാണ്. വയസ്സായവര്‍ക്ക് 15 ഗ്രാം മതിയാകും. നെയ്യ്, പരിപ്പ്, എണ്ണ എന്നിവ അധികം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ നട്‌സ് കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
* നട്‌സില്‍ നല്ല കൊഴുപ്പ് കൂടുതല്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും സമൃദ്ധമാണ്.
* നട്‌സ് കഴിച്ചാല്‍ ചീത്ത കൊഴുപ്പ് കുറയുന്നു. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് നട്‌സ് വളരെ നല്ലതാണ്. അധികം ഊര്‍ജ്ജം പകരുന്നു. നട്‌സ് ചര്‍മ്മത്തിന് പൊലിമയേകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തിയും വര്‍ദ്ധിപ്പിക്കുന്നു.
* മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റ് അക്‌റൂട്ടില്‍ സമൃദ്ധമായിട്ടുണ്ട്. അതുകൊണ്ട് സസ്യഭുക്കുകള്‍ക്ക് അക്‌റൂട്ട് ധാരാളം കഴിക്കാം.
* ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വളരുന്ന കുട്ടികള്‍, ശരീരം മെലിഞ്ഞവര്‍, പ്രായമായവര്‍ എന്നിങ്ങനെഏവര്‍ക്കും നട്‌സുകള്‍ കഴിക്കാവുന്നതാണ്. അണ്ടിപ്പരിപ്പ് പ്രായമായവരും ഹൃദ്‌രോഗികളും കഴിക്കരുത്.

show less
daftar bandar ceme
Incredible points. Solid arguments. Keep up the great effort. https://goo.gl/qfWnpp
More Comments

SLIDESHOW

LATEST VIDEO