സുരേഷ് ഗോപി, അതുക്കും മേലെ...

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്കൊപ്പം ഒരു ദീര്‍ഘയാത്രയ്ക്ക് പോകാനുള്ള അവസരം എനിക്കുണ്ടായി. തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം വന്നത്. വരുന്ന വഴിയെ എന്നെ കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ...more

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്കൊപ്പം ഒരു ദീര്‍ഘയാത്രയ്ക്ക് പോകാനുള്ള അവസരം എനിക്കുണ്ടായി.
തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം വന്നത്. വരുന്ന വഴിയെ എന്നെ കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
കാവാലത്തേയ്ക്കായിരുന്നു ആദ്യയാത്ര. അവിടെ ഒരു ജലശുദ്ധീകരണപ്ലാന്‍റിന്‍റെ ഉദ്ഘാടനം. കുട്ടനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് അവിടുത്തെ ഓരുജലം. അവരുടെ ഒരു ആവശ്യത്തിനും അത് ഉപയോഗക്ഷമമല്ല. പ്രശ്നപരിഹാരത്തിനായി ഒരു ശുചീകരണപ്ലാന്‍റ് നിര്‍മ്മിച്ചുകൊടുത്തിരിക്കുകയാണ് സുരേഷ് ഗോപി. പാര്‍ലമെന്‍റംഗത്തിന്‍റെ പ്രാദേശിക വികസനഫണ്ടിലെ തുക ഉപയോഗിച്ച്. ഇത്തരം ചില ശുചീകരണപ്ലാന്‍റുകള്‍ മുമ്പ് വേറെയും അദ്ദേഹം നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ടെന്ന് ആ യാത്രയ്ക്കിടയിലാണ് ഞാനറിയുന്നത്.
കാവാലത്തുനിന്ന് പാലക്കാട്ടേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് മുന്നില്‍ എം.പിയുടെ ഔദ്യോഗിക വാഹനം വന്നുനില്‍ക്കുമ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ജനസാഗരമായിരുന്നു ചുറ്റും. ഒരു നുള്ളുമണ്ണ് വീഴാന്‍ ഇടമില്ലാത്ത വിധം തിരക്ക്. അധികവും സ്ക്കൂള്‍ കുട്ടികള്‍. അവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു.

Read more: https://www.nanaonline.in/news-feeds/suresh-gopi-more-than-that/

show less
Lelia
Howdy! This is kind of off topic but I need some guidance from an established blog. Is it hard to set up your own blog? I'm not very techincal but I can figure things out pretty quick. I'm thinking about setting up my own but I'm not sure where to begin. Do you have any points or suggestions? Many thanks
More Comments

SLIDESHOW

LATEST VIDEO