രജിഷ വിജയന്‍ ഇനി സ്‌പോര്‍ട്‌സ് താരമാകും

ജൂണ്‍ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച്‌ പ്രേക്ഷകരുടെ പ്രിയതാരമായ രജിഷ വിജയന്‍ ഇനി സ്‌പോര്‍ട്‌സ് താരമാകും. അരുണ്‍ പി ആര്‍ എന്ന നവാഗത സംവിധായകന്റെ  ഫൈനല്‍സ് എന്ന ചിത്രത്തില്‍ കായികതാരമായാണ് രജിഷ എത്തുന്നത്.... Read More

ജൂണ്‍ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച്‌ പ്രേക്ഷകരുടെ പ്രിയതാരമായ രജിഷ വിജയന്‍ ഇനി സ്‌പോര്‍ട്‌സ് താരമാകും. അരുണ്‍ പി ആര്‍ എന്ന നവാഗത സംവിധായകന്റെ  ഫൈനല്‍സ് എന്ന ചിത്രത്തില്‍ കായികതാരമായാണ് രജിഷ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് നായകന്‍. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.  സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO