വനിതാമതിലിനെതിരേ ‘ഫത്വ’. സുന്നീ നേതാവിന് കേന്ദ്രകമ്മറ്റിയുടെ താക്കീത്.

  സ്ത്രീകളെ പരസ്യമായി പൊതു നിരത്തിലിറക്കുന്ന വനിതാ മതിലുമായി സഹകരിക്കുകയോ, അതില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഇ.കെ സുന്നീ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തതോടെ, കേരളത്തിന്‍റെ നവോത്ഥാന... Read More

 

സ്ത്രീകളെ പരസ്യമായി പൊതു നിരത്തിലിറക്കുന്ന വനിതാ മതിലുമായി സഹകരിക്കുകയോ, അതില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഇ.കെ സുന്നീ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തതോടെ, കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ ഇടം പിടിച്ച വനിതാ മതിലില്‍ മലപ്പുറത്ത് അണി നിരന്നത് പര്‍ദ്ദയും, തട്ടവുമിട്ട പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകള്‍. മുസ്ലിംലീഗും, അവരുടെ ബി ടീമായ ഇ.കെ സുന്നീ വിഭാഗവും ഫത്വയും, ഭീഷണിയുമായി എതിര്‍ത്തിട്ടും ജില്ലയില്‍ രണ്ടര ലക്ഷം സ്ത്രീകളാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്. ഇതില്‍ അര ലക്ഷം പേര്‍ മുസ്ലിം വനിതകളായിരുന്നു. മലപ്പുറത്തെ ഐക്കരപ്പടി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള 55 കിലോമീറ്റര്‍ ദൂരത്തില്‍ സംഘാടകരെ പോലും ഞെട്ടിച്ച് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ കൂട്ടമായെത്തി മതിലില്‍ അണി നിരന്നത്.

16-31 ജനുവരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO