വെള്ളരാജ- ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ തമിഴ്സീരിയല്‍

ആമസോണ്‍ പ്രൈം വീഡിയോയുടെയും എസ്.ആര്‍. പ്രഭുവിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രീം വറിയര്‍ പിക്ച്ചേഴ്സിന്‍റെയും സംയുക്ത സംരംഭമായി വെള്ളരാജ എന്ന തമിഴ് പരമ്പരയ്ക്ക് ഡിസംബര്‍ 7 ന് ആരംഭമാകുന്നു. ഇരുന്നൂറിലധികം നാട്ടുപ്രദേശങ്ങളിലും രാജ്യങ്ങളിലും സംപ്രേഷണം ചെയ്യാന്‍ ഈ... Read More

ആമസോണ്‍ പ്രൈം വീഡിയോയുടെയും എസ്.ആര്‍. പ്രഭുവിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രീം വറിയര്‍ പിക്ച്ചേഴ്സിന്‍റെയും സംയുക്ത സംരംഭമായി വെള്ളരാജ എന്ന തമിഴ് പരമ്പരയ്ക്ക് ഡിസംബര്‍ 7 ന് ആരംഭമാകുന്നു. ഇരുന്നൂറിലധികം നാട്ടുപ്രദേശങ്ങളിലും രാജ്യങ്ങളിലും സംപ്രേഷണം ചെയ്യാന്‍ ഈ പരമ്പരയ്ക്ക് കഴിയുമെന്നതാണ് പ്രത്യേകത.

 

 

കൂടാതെ ഈ സീരിയല്‍ ഹിന്ദിയിലേയ്ക്കും തെലുങ്കിലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ആമസോണ്‍ വീഡിയോയുടെ ഇന്ത്യന്‍ ഡയറക്ടറായ വിജയ് സുബ്രഹ്മണ്യം തമിഴ് പ്രേക്ഷകരുടെ ദൃശ്യമാധ്യമങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരിപ്പിച്ചതെന്നും അതുകൊണ്ട് ഇത് വമ്പിച്ച വിജയമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

ഗുഹന്‍ സെന്നിയപ്പനാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്. ബോബി സിംഹയും പാര്‍വ്വതി നായരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരമ്പര മാത്രമല്ല, ദൃശ്യങ്ങളുടെ ഒരു മായക്കാഴ്ചതന്നെ അവതരിപ്പിക്കുന്നുണ്ട്. ടി.വി ഷോകള്‍, പുതിയതും പ്രത്യേകതയര്‍ഹിക്കുന്നതുമായ ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍-ഹോളിവുഡ്ഡ് ചിത്രങ്ങള്‍, യു.എസ്-ടി.വി പരമ്പരകള്‍, ദേശീയവും അന്തര്‍ദേശീയവുമായ കിഡ്ഷോകള്‍ എന്നിവ അവയില്‍ ചിലതാണ്.

 

 

 

‘വെള്ളരാജ’ പ്രേക്ഷകരില്‍ തിരയിളക്കം സൃഷ്ടിക്കുമെങ്കില്‍ തുടര്‍ന്ന് പ്രാദേശികവും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമായ കഥകള്‍ പരമ്പരകളാക്കുമെന്ന് വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO