ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച് 2 പേര്‍ മരിച്ചു

ഒഡീഷയിലെ കലഹന്ദിയില്‍ ബസ് പാലത്തില്‍നിന്ന് താഴേയ്ക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍നിന്ന് ഭവാനിപട്നയിലേക്ക് പോവൂകയായിരുന്ന ബസ്സായിരുന്നു അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബസ്സിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബ്രിഡ്ജില്‍നിന്നും... Read More

ഒഡീഷയിലെ കലഹന്ദിയില്‍ ബസ് പാലത്തില്‍നിന്ന് താഴേയ്ക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍നിന്ന് ഭവാനിപട്നയിലേക്ക് പോവൂകയായിരുന്ന ബസ്സായിരുന്നു അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബസ്സിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബ്രിഡ്ജില്‍നിന്നും 30 അടി താഴേയ്ക്കാണ് ബസ് മറിഞ്ഞത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 മുതല്‍ 50 ഓളം പേര്‍ ബസ്സില്‍ ഉണ്ടായിരുന്നതാണാണ് റിപ്പോര്‍ട്ട്. ആറു പേരുടെ നില ഗുരുതരമാണെന്ന് ഭവനിപട്ന സബ് ഡിവിഷണല്‍ പോലീസ് ഓഫീസ് ബിരാഞ്ചി നാരായണ്‍ ദേഹുരി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO