കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച്‌ രണ്ട് മരണം

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍ (52), വിജയന്‍ (56) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നീണ്ടകര... Read More

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍ (52), വിജയന്‍ (56) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാര്‍ബറില്‍ മത്സ്യ വില്‍പ്പന നടത്തുന്നവരായിരുന്നു ഇരുവരും. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO