ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍... Read More

ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്. മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളയാളുടെ നില ഗുരുതരമാണ്.  ജിത്ത് എന്നയാളാണ് ആശുപത്രിയില്‍ കഴിയുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO