4-ാമത് കേരള സാഹിത്യോത്സവം കോഴിക്കോട്ട്

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേമുറി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്നു. വേദിയില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. കെ.എല്‍.എഫ്... Read More

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേമുറി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്നു. വേദിയില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. കെ.എല്‍.എഫ് വേദിയില്‍ ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ പങ്കുവയ്ക്കുന്നതാണ്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ സെഷന്‍ നിയന്ത്രിക്കും. ശാസ്ത്രലോകത്തെ വിവിധ മേഖലകളിലെ നൂതന പ്രവണതകളെ പറ്റിയും നിരവധി സെഷനുകള്‍ കെ.എല്‍.എഫില്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്‍റെ കലാ- സാഹിത്യ മേഖലയ്ക്ക് അതിരുകളില്ലാത്ത സംഭാവനകള്‍ നല്‍കിയ കോഴിക്കോട്ടില്‍ നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനാണ് കൊടിയുയരുന്നത്.
എഴുത്തുകാരെയും കലാ- സാംസ്‌കാരിക പ്രവര്‍ത്തകരെയും നേരിട്ടു കാണാനും അവരെ കേള്‍ക്കാനുമുള്ള അവസരം കൂടിയാണ് കെ.എല്‍.എഫ്. ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വന്‍ കരകളില്‍ നിന്നും നിരവധി എഴുത്തുകാര്‍ കെ.എല്‍.എഫ് വേദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO