കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: 5 മരണം

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ 5 തൊഴിലാളികള്‍ മരിച്ചു.   പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതില്‍ വീട്ടില്‍ ജിവിന്‍ റെജി, വൈപ്പിന്‍ പള്ളിപ്പറമ്ബില്‍ വീട്ടില്‍ എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂര്‍ ചെമ്ബനേഴത്തു വീട്ടില്‍ സി.എസ്.... Read More

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ 5 തൊഴിലാളികള്‍ മരിച്ചു.   പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതില്‍ വീട്ടില്‍ ജിവിന്‍ റെജി, വൈപ്പിന്‍ പള്ളിപ്പറമ്ബില്‍ വീട്ടില്‍ എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂര്‍ ചെമ്ബനേഴത്തു വീട്ടില്‍ സി.എസ്. ഉണ്ണികൃഷ്ണന്‍, എരൂര്‍ മഠത്തിപ്പറമ്ബില്‍ വെളിയില്‍ വീട്ടില്‍ എം.വി.കണ്ണന്‍, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ കെ.ബി.ജയന്‍ എന്നിവരാണു മരിച്ചത്.  15 പേര്ക്ക് പരിക്കേറ്റു. എന്‍.ജി.സിയുടെ കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.  സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO