കൊല്ലത്ത് കാറും ബസും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ വന്‍ വാഹനാപകടം. കാറും കെഎസ്‌ആര്‍ടിസി ബസ്സും തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി... Read More

കൊല്ലം കൊട്ടാരക്കരയില്‍ വന്‍ വാഹനാപകടം. കാറും കെഎസ്‌ആര്‍ടിസി ബസ്സും തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസ്സും തിരുവനന്തപുരത്ത് നിന്ന് വടശ്ശേരിക്കരയിലേക്ക് പോകുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ആയൂര്‍ റൂട്ടില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
ആയൂരിന് സമീപം അകമണില്‍ ദേശീയ പാതയിലെ വളവുള്ള റോഡിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO