ആര്യങ്കാവില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു

ഭക്ഷ്യ സുരക്ഷാ വകുപ്പ് ആര്യങ്കാവ് ചെക്ക് പോസ്‌റ്റില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു. രാമേശ്വരം മണ്ഡപം ഭാഗത്ത് നിന്ന് കൊണ്ടുവന്ന 7000 കിലോ ചെമ്മീനിലും തൂത്തുക്കുടിയില്‍ നിന്നു വന്ന കേരച്ചൂര, വെള്ളച്ചൂര ഇനങ്ങളില്‍പ്പെട്ട... Read More

ഭക്ഷ്യ സുരക്ഷാ വകുപ്പ് ആര്യങ്കാവ് ചെക്ക് പോസ്‌റ്റില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു. രാമേശ്വരം മണ്ഡപം ഭാഗത്ത് നിന്ന് കൊണ്ടുവന്ന 7000 കിലോ ചെമ്മീനിലും തൂത്തുക്കുടിയില്‍ നിന്നു വന്ന കേരച്ചൂര, വെള്ളച്ചൂര ഇനങ്ങളില്‍പ്പെട്ട 2500 കിലോ മത്സ്യത്തിലുമാണ് ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴരയ്‌ക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ രണ്ടര വരെ തുടര്‍ന്നു. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യുട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി രൂപകല്‍പ്പന ചെയ്‌ത കിറ്റുപയോഗിച്ചുള്ള പരിശോധനയിലാണ് മത്സ്യത്തില്‍ മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.  മൃതദേഹം അഴുകാതിരിക്കാന്‍ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍റെ നേരിയ സാന്നിദ്ധ്യമുള്ള മത്സ്യം കഴിക്കുന്നത് ഗുരതരമായ ഉദര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഫുഡ് സേഫ്‌റ്റി ജോയിന്‍റ് കമ്മിഷണര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ജില്ലാ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ കെ. അജിത്ത് കുമാര്‍, പുനലൂര്‍ ഫുഡ് സേഫ്‌ടി ഓഫീസര്‍ അനസ്, കൊട്ടാരക്കര ഫുഡ് സേഫ്‌ടി ഓഫീസര്‍ ജെതിന്‍ ദാസ് രാജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം ഫുഡ് സേഫ്‌ടി അസി. കമ്മിഷണര്‍ക്കാണ് പരിശോധനയുടെ ഏകോപന ചുമതല.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO