സഹപ്രവര്‍ത്തകനെ കബളിപ്പിച്ച് 5 ലക്ഷം രൂപയും ജീപ്പുമായി കടന്ന ആള്‍ പിടിയില്‍

ചായ കുടിക്കാന്‍ നിര്‍ത്തിയ തക്കം നോക്കി അഞ്ചു ലക്ഷം രൂപയും, ജീപ്പുമായി കടന്നുകളഞ്ഞവന്‍ ഒടുവില്‍ പിടിയില്‍. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്‍റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്‍റെ നേതൃത്വത്തിലുള്ള... Read More

ചായ കുടിക്കാന്‍ നിര്‍ത്തിയ തക്കം നോക്കി അഞ്ചു ലക്ഷം രൂപയും, ജീപ്പുമായി കടന്നുകളഞ്ഞവന്‍ ഒടുവില്‍ പിടിയില്‍. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്‍റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തേനിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കാണക്കാരി സ്വദേശി സുരേന്ദ്രബാബുവിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു ഗാര്‍മെന്‍റ്സിലെ തുണികള്‍ വില്‍പ്പന നടത്തിയശേഷം പണവും മറ്റൊരു ജീവനക്കാരന്‍ രാജേഷുമായി ബൊലീറോ ജീപ്പില്‍ മുത്തൂരിലെത്തി ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയതാണ്. രാജേഷ് ജീപ്പില്‍ നിന്നിറങ്ങിയ തക്കത്തിന് ഷിബു വാഹനവുമായി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് തിരുവല്ല പോലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ പിടികൂടിയത്. വാഹനവും പണവും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO