മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറത്ത് കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും, അമ്മയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേരൂര്‍ സ്വദേശി നബീല, സഹോദരന്‍ ഷിഹാബ് എന്നിവരാണ്... Read More

മലപ്പുറത്ത് കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും, അമ്മയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേരൂര്‍ സ്വദേശി നബീല, സഹോദരന്‍ ഷിഹാബ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുളളത്.
വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു നബീല. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാകുമെന്ന സഹോദരന്‍റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നബീലയുടെ മൊഴി. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം ബാലുശ്ശേരിയിലും അരങ്ങേറിയിരുന്നു. രണ്ട് ദിവസം മാത്രം പ്രായമുളള സ്വന്തം കുഞ്ഞിന്‍റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് അറുത്ത് കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു റിന്‍ഷ. മാനഹാനി ഭയന്നായിരുന്നു കൊലപാതകമെന്നായിരുന്നു റിന്‍ഷയുടെ മൊഴി.

Show Less

No comments Yet

SLIDESHOW

LATEST VIDEO