ഫൈറ്റ് മാസ്റ്ററെപ്പോലും അത്ഭുതപ്പെടുത്തിയ പ്രണവിന്‍റെ പാര്‍ക്കവര്‍

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായിയെത്തിയ 'ആദി'. ചിത്രം റിലീസായതിന് പിറകെ ചര്‍ച്ചാവിഷയമായത് സിനിമയിലെ പാര്‍ക്കവര്‍ രംഗങ്ങളാണ്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ഒരു പ്രതലത്തില്‍ നിന്ന്... Read More

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായിയെത്തിയ ‘ആദി’. ചിത്രം റിലീസായതിന് പിറകെ ചര്‍ച്ചാവിഷയമായത് സിനിമയിലെ പാര്‍ക്കവര്‍ രംഗങ്ങളാണ്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ഒരു പ്രതലത്തില്‍ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് നടത്തുന്ന ചാട്ടത്തിനാണ് പാര്‍ക്കവര്‍ എന്നുപറയുക. അത് ഒരു ബില്‍ഡിംഗില്‍ നിന്ന് മറ്റൊരു ബില്‍ഡിംഗിലേക്ക് ആവാം. മതിലിലൂടെയുള്ള ചാട്ടമാവാം. അങ്ങനെ എന്തും.

 

ആദിയുടെ രണ്ടാം പകുതിയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത് പാര്‍ക്കവര്‍ രംഗങ്ങള്‍ തന്നെയാണ്.

 

സിനിമയിലെ ഒരു പാര്‍ക്കവര്‍ ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാ രംഗങ്ങളും പ്രണവ് ഡ്യൂപ്പില്ലാതെ ചെയ്തതാണെന്ന് സംവിധായകന്‍ ജീത്തുജോസഫ് പറയുന്നു.
‘പ്രണവ് സ്ക്കൂള്‍ തലത്തില്‍ തന്നെ പാര്‍ക്കവര്‍ പഠിച്ചിട്ടുള്ള ആളാണ്. ആദിയിലും പാര്‍ക്കവര്‍ രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രണവ് ശരിക്കും ത്രില്‍ഡാവുകയായിരുന്നു.’
‘പിന്നെ ഒരു മാസക്കാലം തായ്ലന്‍ഡില്‍ പോയി പാര്‍ക്കവറില്‍ വിദഗ്ദ്ധപരിശീലനം നേടി. അതിനുശേഷമാണ് സിനിമയ്ക്കുവേണ്ടി പാര്‍ക്കവര്‍ രംഗങ്ങള്‍ ചെയ്തത്. അതും ഡ്യൂപ്പില്ലാതെ. ഒരു ഷോട്ടില്‍ മാത്രമാണ് ഡ്യൂപ്പ് അഭിനയിച്ചിട്ടുള്ളത്. അതും പ്രണവിന് പാഡില്ലാതെ വന്നതുകൊണ്ടുമാത്രം.’ ജീത്തു തുടര്‍ന്നു.

 

‘ഷൂട്ടിംഗിന് മുമ്പ് ലാലേട്ടന്‍ പറഞ്ഞിരുന്നു, പാര്‍ക്കവര്‍ രംഗങ്ങള്‍ ഡ്യൂപ്പിനെവച്ച് ചെയ്താല്‍ മതിയെന്ന്. കാരണം സാഹസികമായ മൂവ്മെന്‍റുകളാണ് പാര്‍ക്കവറിലുള്ളത്. ഏത് സമയവും അപകടം സംഭവിക്കാം. അതിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലാലേട്ടന്‍റേത്.’

 

‘പക്ഷേ പ്രണവ് അതിന് തയ്യാറായില്ല. ഷോട്ടില്‍ ഫൈറ്റ് മാസ്റ്റര്‍ ചെയ്ത ടഫ് മൂവ്മെന്‍റ്സുകള്‍പോലും പ്രണവ് അതേപടി ചെയ്യുകയായിരുന്നു.’
‘ഫ്രാന്‍സില്‍ നിന്നുള്ള ഫൈറ്റ് മാസ്റ്ററാണ് പാര്‍ക്കവറിന്‍റെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചത്. പാര്‍ക്കവര്‍ ഉത്ഭവിച്ചതുതന്നെ ഫ്രാന്‍സിലാണല്ലോ. ഡേവിഡ് ബെല്ലിയാണ് അതിന്‍റെ ഉപജ്ഞാതാവ്. അതുകൊണ്ട് ഫൈറ്റ് മാസ്റ്റേഴ്സും അവിടെനിന്നുള്ളവരാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.’
‘ഫൈറ്റ് മാസ്റ്ററെയും പ്രണവിന് ഡ്യൂപ്പ് ചെയ്യാനെത്തിയ ഒരാളെയും കൂടാതെ മൂന്നുപേര്‍ വേറെയുമുണ്ടായിരുന്നു. അവരായിരുന്നു പാര്‍ക്കവര്‍ ടീം. ഫൈറ്റ് മാസ്റ്ററും പറഞ്ഞിരുന്നു, ആര്‍ട്ടിസ്റ്റുകളാരും ഡ്യൂപ്പില്ലാതെ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറാവില്ലെന്ന്. പക്ഷേ പ്രണവിന്‍റെ പ്രകടനം കണ്ട് അവരും അത്ഭുതപ്പെട്ടു. അഭിനന്ദനങ്ങള്‍ കൊണ്ട് അവര്‍ പ്രണവിനെ മൂടി.’

 

‘ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് പാര്‍ക്കവര്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു മാസത്തിലേറെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പാര്‍ക്കവറിനും മാത്രമായി വേണ്ടി വന്നു.’ ജീത്തു പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO