ഞാനും എന്‍റെ ആരാധ്യയും -ഐശ്വര്യാറായ് ബച്ചന്‍

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മ, ഭാര്യ, പുത്രി, മരുമകള്‍, സഹോദരി തുടങ്ങി പല വേഷങ്ങളും ജീവിതത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെങ്കിലും 'അമ്മയ്ക്കാണ് അതില്‍ ഏറെ പ്രാധാന്യം. ഐശ്വര്യാറായിയും അതില്‍നിന്ന് വിഭിന്നയല്ല. ഈ റോളുകളെല്ലാം സ്വകാര്യജീവിതത്തില്‍... Read More

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മ, ഭാര്യ, പുത്രി, മരുമകള്‍, സഹോദരി തുടങ്ങി പല വേഷങ്ങളും ജീവിതത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെങ്കിലും ‘അമ്മയ്ക്കാണ് അതില്‍ ഏറെ പ്രാധാന്യം. ഐശ്വര്യാറായിയും അതില്‍നിന്ന് വിഭിന്നയല്ല. ഈ റോളുകളെല്ലാം സ്വകാര്യജീവിതത്തില്‍ വിജയകരമായി അവര്‍ കൈകാര്യം ചെയ്യുന്നു. തിരക്കുള്ള സെലിബ്രിറ്റിയായിട്ടും മാതാവിന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ അതൊന്നും ഒരിക്കലും ഒരു തടസ്സമല്ല. അതേപ്പറ്റി ഐശ്വര്യാറായ് തന്നെ പറയുന്നു…

 

 

ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം അത്തരത്തിലുള്ളതായിരുന്നു…
എനിക്ക് പതിനെട്ട് തികഞ്ഞപ്പോള്‍ മുതല്‍ നിരവധി ഉത്തരവാദിത്വങ്ങളുമായി ഇടപഴകേണ്ടി വന്നു. എന്‍റെ ദിനങ്ങള്‍ ആരംഭിച്ചിരുന്നത് രാവിലെ അഞ്ച് മുപ്പതിനായിരുന്നു. പിന്നെ അതൊരു ശീലമായി മാറി. ആരാധ്യ ജനിച്ചതോടെ എന്‍റെ മുന്‍ഗണനാക്രമമൊക്കെ മാറി. പ്രഥമ പരിഗണന അവള്‍ക്കുതന്നെയാണ്. മറ്റ് കാര്യങ്ങളൊക്കെ പിന്നെ…

 

ആരാധ്യയുടെ കാര്യം പറയുമ്പോഴൊക്കെ ഐശ്വര്യയുടെ വാക്കുകള്‍ മൃദുവായി. അവരുടെ മുഖത്ത് അഭിമാനത്തിന്‍റെയോ വാത്സല്യത്തിന്‍റെയോ തിളക്കം കണ്ടു.

 

ആരാധ്യ ആദ്യമായി അമ്മയുടെ സിനിമ കണ്ട ദിനം ഓര്‍മ്മയുണ്ടോ?

 

ഐശ്വര്യാ കൂടുതല്‍ ഉത്സാഹവതിയായി. ‘എന്നെ അവള്‍ ടെലിവിഷനില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഗാനരംഗങ്ങളില്‍. പക്ഷേ അവള്‍ ആദ്യമായി കണ്ട എന്‍റെ സിനിമ ‘ഫണിഖാന്‍’ ആണ്. അതാകട്ടെ ആദ്യന്തം കാണുകയും ചെയ്തു.

 

അമ്മയെപ്പറ്റി മകള്‍ എന്താണ് ചിന്തിച്ചത്?

 

 

അവളുടെ ചിരിക്കുന്ന കണ്ണുകളില്‍ എല്ലാം ഉണ്ടായിരുന്നു. ഫണിഖാന്‍റെ ഒരു രംഗം ഷൂട്ട് ചെയ്യുന്നത് അവള്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയുടെ പ്രത്യേകപ്രദര്‍ശനമുണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ക്കും അവളുടെ സുഹൃത്തുക്കള്‍ക്കും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ അവളുടെ കൂട്ടുകാരും അവരുടെ മാതാപിതാക്കളും ഒരുമിച്ച് സിനിമ കണ്ടു.

 

മിക്കപ്പോഴും ആരാധ്യ എന്‍റെയോ അച്ഛന്‍റെയോ(അഭിഷേക് ബച്ചന്‍) മുത്തശ്ശന്‍റെയോ(അമിതാഭ്ബച്ചന്‍) സിനിമകളിലെ പാട്ടുകള്‍ പാടുകയും ചുവടുകള്‍ വയ്ക്കുകയും ചെയ്യാറുണ്ട്. എപ്പോഴും അവളുടെ ജീവിതാന്തരീക്ഷം സാധാരണമായി നിലനിറുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.

 

ജോലി ചെയ്ത് കുടുംബം നോക്കുന്ന ഏതൊരു സ്ത്രീയും ‘ഹീറോ’യെപ്പോലെ ആദരിക്കപ്പെടേണ്ടവരാണ്. സമയം കൃത്യതയോടെ കൈകാര്യം ചെയ്യുക എന്നത് വലിയൊരു സാഹസമാണ്. ഇക്കാര്യത്തില്‍ ഭര്‍ത്താവിന്‍റെ വലിയ പിന്തുണ തന്നെയുണ്ടാകണം. ഭാഗ്യം കൊണ്ട് എനിക്കങ്ങനെയുള്ള ഒരു ഭര്‍ത്താവിനെയാണ് ലഭിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO