കാര്‍ത്തിയുടെ പുതിയ ചിത്രം

രജത് രവിശങ്കര്‍ സംവിധാനം ചെയ്ത 'ദേവ്' എന്ന ചിത്രത്തിനുശേഷം കാര്‍ത്തി പുതിയൊരു ചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവച്ചിരിക്കുന്നു. ഡ്രീം വറിയര്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ എസ്.ആര്‍. പ്രഭു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മുമ്പ്... Read More

രജത് രവിശങ്കര്‍ സംവിധാനം ചെയ്ത ‘ദേവ്’ എന്ന ചിത്രത്തിനുശേഷം കാര്‍ത്തി പുതിയൊരു ചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവച്ചിരിക്കുന്നു. ഡ്രീം വറിയര്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ എസ്.ആര്‍. പ്രഭു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മുമ്പ് മാനഗരം എന്നൊരു ചിത്രം ലോകേഷ് സംവിധാനം ചെയ്തിരുന്നു. തുടര്‍ന്ന് സൂര്യയുമായി ചേര്‍ന്ന് ‘ഇരുമ്പുകൈ മായാവി’ എന്ന കോമിക് ബുക്കിനെ ആധാരമാക്കി ഒരു അയഥാര്‍ത്ഥ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലോകേഷിന്‍റെ സ്വപ്നപദ്ധതിയായിരുന്നു.

 

പിന്നീട് അത് ഉപേക്ഷിച്ച ശേഷമാണ് ലോകേഷ് സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയെ നായകനാക്കി ഈ ചിത്രത്തിന്‍റെ പണിപ്പുരയിലെത്തിയിരിക്കുന്നത്. അടുത്തുതന്നെ റിലീസിനൊരുങ്ങുന്ന ദേവ്, ധീരന്‍ അധികാരം ഒന്‍ട്രു എന്നീ ചിത്രങ്ങളെ തുടര്‍ന്ന് കാര്‍ത്തി അഭിനയിക്കുന്ന ചിത്രമാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO