ലാലിന്‍റെ പ്രകടനം ഒരിക്കലും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, ആസ്വദിപ്പിച്ചിട്ടേയുള്ളൂ -മധു

ലാലിന്‍റെ പ്രകടനം ഒരിക്കലും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ആസ്വദിപ്പിച്ചിട്ടേയുള്ളൂ. ആസ്വാദനവും അത്ഭുതവും രണ്ടാണല്ലോ. ഇനിയൊരുപക്ഷേ മറ്റൊരാള്‍ക്ക് അത്ഭുതം എന്നു തോന്നുന്നതാവും എനിക്ക് ആസ്വാദനമായി തീരുന്നത്. അത് ആസ്വാദനത്തിനുള്ള വൈരുദ്ധ്യമാകാം. അങ്ങനെ ആസ്വദിച്ചുകണ്ട ലാല്‍ ചിത്രങ്ങളുടെ പേരെടുത്ത്... Read More

ലാലിന്‍റെ പ്രകടനം ഒരിക്കലും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ആസ്വദിപ്പിച്ചിട്ടേയുള്ളൂ. ആസ്വാദനവും അത്ഭുതവും രണ്ടാണല്ലോ. ഇനിയൊരുപക്ഷേ മറ്റൊരാള്‍ക്ക് അത്ഭുതം എന്നു തോന്നുന്നതാവും എനിക്ക് ആസ്വാദനമായി തീരുന്നത്. അത് ആസ്വാദനത്തിനുള്ള വൈരുദ്ധ്യമാകാം. അങ്ങനെ ആസ്വദിച്ചുകണ്ട ലാല്‍ ചിത്രങ്ങളുടെ പേരെടുത്ത് പറയാനും ആവില്ല. കാരണം ഏത് ആസ്വദിപ്പിച്ചിട്ടില്ല എന്നത് കണ്ടെത്താനാണ് എളുപ്പം. അത്തരം ചിത്രങ്ങളൊക്കെതന്നെ സുഹൃത്തുക്കള്‍ക്കുവേണ്ടി വഴങ്ങി കൊടുത്തതാവാനാണ് വഴി. അദ്ദേഹം പൂര്‍ണ്ണമനസ്സോടെ ചെയ്തതായിരിക്കില്ല ആ ചിത്രങ്ങള്‍ ഒന്നും.

 

തന്‍റെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്ത് തുടരുമ്പോള്‍തന്നെയാണ് അദ്ദേഹം മറ്റൊരിടത്തും സ്പെയ്സ് കണ്ടെത്തുന്നത്. അത് ശ്രദ്ധിക്കാനും ആളുകളുണ്ടാകുന്നു. ആക്ടിംഗിന് അപ്പുറത്തേയ്ക്കുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യങ്ങളേയും ഈ വിധത്തില്‍ വേണം നോക്കിക്കാണാന്‍. അതിനെ വഴിതെറ്റലായി വ്യാഖ്യാനിക്കേണ്ടതില്ല. ഇടയ്ക്ക് അദ്ദേഹം സിനിമാനിര്‍മ്മാണരംഗത്തേയ്ക്കും ഹോട്ടല്‍ വ്യവസായത്തിലേക്കും അച്ചാറ് കച്ചവടത്തിലേക്കുമെല്ലാം തിരിഞ്ഞപ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. വളരെ ആംപിഷ്യസ് ആയിട്ടാണ് അദ്ദേഹം ഇതിനെയെല്ലാം സമീപിച്ചത്. അല്ലാതെ സാമ്പത്തികലാഭം പ്രതീക്ഷിച്ചിട്ടല്ല. ഇനി അഥവാ എന്തെങ്കിലും കച്ചവട താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും നല്ലതല്ലേ? അതുകൊണ്ട് മറ്റ് ഒരുപാടുപേര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടല്ലോ. അതല്ലാതെ പണം ബാങ്കില്‍ നിക്ഷേപിച്ചിട്ട് അതിന്‍റെ പലിശ മാത്രം വാങ്ങി ജീവിക്കാമെന്ന ഇടുങ്ങിയ ചിന്തയിലേക്ക് ലാല്‍ മാറുന്നില്ല.
ഇനി പലപ്പോഴും അദ്ദേഹം ഇത്തരം വ്യവസായങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത് മറ്റാരെയെങ്കിലും സഹായിക്കണമെന്ന് ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുമാകാം. അതില്‍ ചിലത് പരാജയപ്പെട്ടു. ചിലത് വിജയിച്ചു അത്രമാത്രം.
ലാലിലെ  ഈ ബഹുമുഖ വ്യക്തിത്വംതന്നെയാണ് അദ്ദേഹത്തെ സജീവമായി നിലനിര്‍ത്തുന്നതും. മധു പറഞ്ഞു നിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO