തൊടുപുഴ വാസന്തി അന്തരിച്ചു

പ്രശസ്ത നാടക-സിനിമാനടി തൊടുപുഴ വാസന്തി അന്തരിച്ചു. അര്‍ബുദ രോഗബാധിതയായ വാസന്തി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തൊടുപുഴയില്‍ മണക്കാടുള്ള വസതിയില്‍ വച്ചാണ് സംസ്ക്കാരം.... Read More

പ്രശസ്ത നാടക-സിനിമാനടി തൊടുപുഴ വാസന്തി അന്തരിച്ചു. അര്‍ബുദ രോഗബാധിതയായ വാസന്തി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തൊടുപുഴയില്‍ മണക്കാടുള്ള വസതിയില്‍ വച്ചാണ് സംസ്ക്കാരം.

1975 ല്‍ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയത്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വാസന്തിയുടെ ശ്രദ്ധേയമായ സിനിമയായിരുന്നു ‘കക്ക.’ ‘ഇത് താന്‍ടാ പോലീസ്’ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
നേരത്തെ പ്രമേഹരോഗം ബാധിച്ച് വാസന്തിയുടെ കാല്‍മുട്ടിന് കീഴെ മുറിക്കേണ്ടി വന്നിരുന്നു.

വസന്തകുമാരി എന്ന പേരില്‍ നര്‍ത്തകിയായി അറിയപ്പെട്ട വാസന്തി നാടകങ്ങളിലും ബാലെയിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിതയായ വാസന്തിയെ രോഗബാധിതകാലത്തും സ്വന്തം സഹോദരന്മാരാണ് ചികിത്സയും സംരക്ഷണവും നല്‍കിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO