നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു വരന്‍ വിനയ്

കേരളോത്സവം എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ നായികയായി വന്ന നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ വിനയ് ആണ് വരന്‍. ജൂണ്‍ 20 ന് കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ (ആലപ്പുഴ) വച്ചാണ് വിവാഹം. തിരുവനന്തപുരത്ത് അല്‍ സാജ്... Read More

കേരളോത്സവം എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ നായികയായി വന്ന നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ വിനയ് ആണ് വരന്‍. ജൂണ്‍ 20 ന് കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ (ആലപ്പുഴ) വച്ചാണ് വിവാഹം. തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 29ന് വൈകുന്നേരം വിവാഹവിരുന്നും നടക്കും. വിഷ്ണുപ്രിയ മലയാളം കൂടാതെ ഏതാനും തമിഴ്സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്കോസ്റ്റ് വിജയന്‍റെ മകനാണ് വരന്‍ വിനയ്. ഇത് അറേഞ്ച്ഡ് മാരേജാണെന്നും വിവാഹ ആലോചന നടന്നതിന് ശേഷമാണ് വരന്‍ സിനിമാരംഗവുമായി ബന്ധമുള്ളയാളാണെന്ന് അറിഞ്ഞതെന്നും വിഷ്ണുപ്രിയ പറയുകയുണ്ടായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO