പ്രളയത്തിനു പിന്നാലെ കേരളം ഇനി നേരിടേണ്ടത് എല്‍നിനോയെ

കേരളം പ്രളയത്തിനു പിന്നാലെ ഇനി നേരിടേണ്ടി വരിക എല്‍നിനോ എന്ന പ്രതിഭാസത്തെയാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിച്ചു. ഇത് രാജ്യത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. എല്‍നിനോ പ്രഭാവസാധ്യതയുള്ളത് ഈ വര്‍ഷം അവസാനം മുതല്‍ അടുത്തവര്‍ഷം... Read More

കേരളം പ്രളയത്തിനു പിന്നാലെ ഇനി നേരിടേണ്ടി വരിക എല്‍നിനോ എന്ന പ്രതിഭാസത്തെയാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിച്ചു. ഇത് രാജ്യത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. എല്‍നിനോ പ്രഭാവസാധ്യതയുള്ളത് ഈ വര്‍ഷം അവസാനം മുതല്‍ അടുത്തവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവ് വരെയാണ്. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ 50 മുതല്‍ 70 ശതമാനംവരെ സാധ്യതയാണ് എല്‍നിനോയ്ക്ക് ഉള്ളതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്‍ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.
പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് കടല്‍ജലത്തിന്‍റെ ചൂട് കൂടുന്നതാണ് എല്‍നിനോ എന്ന പ്രഭാവത്തിനു കാരണം. മൂന്നുമുതല്‍ ഏഴുവര്‍ഷംവരെയുള്ള ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്താണ് എല്‍നിനോ രൂപംകൊള്ളുന്നത്. ഈ സമയത്ത് ചൂട് രണ്ടുമുതല്‍ അഞ്ചു ഡിഗ്രിവരെ കൂടാം. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്‍റെ ഫലമായി കിഴക്കുനിന്ന് പടിഞ്ഞാറേക്കാണ് കാറ്റുവീശുന്നത്. എന്നാല്‍ എല്‍നിനോ പ്രഭാവം മൂലം കാറ്റ് എതിര്‍ദിശയിലേക്ക് വീശും.
നമ്മുടെ മഴക്കാലത്തെയും ആഗോള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന എല്‍നിനോ ബാധിക്കും. മഴ കിട്ടുന്ന സ്ഥലങ്ങളില്‍ മഴ കുറയുകയും മഴ കുറവുള്ള സ്ഥലങ്ങളില്‍ അതിവര്‍ഷവും ഉണ്ടാകുകയും ചെയ്യും. ഇത് ഒരു വര്‍ഷത്തോളം നീണ്ടുനിന്നേക്കും. ഇതനുസരിച്ച്‌ കണക്കുകൂട്ടിയാല്‍ കേരളത്തിന് അടുത്തവര്‍ഷം കൊടുംവരള്‍ച്ചയുടേതാകാനാണ് സാധ്യതയെന്ന് മനോജ് പറഞ്ഞു. വരുംദിവസങ്ങളിലും ഇപ്പോഴത്തെ ചൂട് തുടരും. കേരളത്തിലൊരിടത്തും മഴമേഘങ്ങളുടെ സാന്നിധ്യം കാണാനില്ല. അതുകൊണ്ടു തന്നെ തുലാവര്‍ഷം കാര്യമായി പ്രതീക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO