ലക്ഷ്യം സംവിധാനം തന്നെ – വിഷ്ണുവിനയ്

ആദ്യമായി വെള്ളിത്തിരയിൽ വിഷ്ണുവിനയ് എന്ന പേര് എഴുതി കാണിച്ചിട്ട് പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്ന് അച്ഛന്‍റെ സിനിമയുടെ കഥ എഴുതിയാണ് സിനിമയിൽ എത്തിയത്. വിനയൻ എന്ന സംവിധായകന്‍റെ മകൻ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം അഭിനേതാവിന്‍റെ റോളിൽ... Read More

ആദ്യമായി വെള്ളിത്തിരയിൽ വിഷ്ണുവിനയ് എന്ന പേര് എഴുതി കാണിച്ചിട്ട് പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്ന് അച്ഛന്‍റെ സിനിമയുടെ കഥ എഴുതിയാണ് സിനിമയിൽ എത്തിയത്. വിനയൻ എന്ന സംവിധായകന്‍റെ മകൻ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം അഭിനേതാവിന്‍റെ റോളിൽ സിനിമയിലെക്ക് മടങ്ങിയെത്തിയിരിക്കുന്നു. വൈകാതെ തന്നെ അച്ഛനെ പോലെ സംവിധായകനായും വിഷ്ണു എത്തും. തന്‍റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും. സിനിമ സ്വപ്നങ്ങളെക്കുറിച്ചും നാന പങ്കുവച്ചപ്പോൾ.

ആദ്യമായി സിനിമയിൽ എത്തിയത് എഴുത്തുകാരനായി.എങ്ങനെയായിരുന്നു ഹരീന്ദ്രന്‍റെ കഥയിലേക്ക് എത്തപ്പെട്ടത്?

സത്യം പറഞ്ഞാൽ കോളേജിൽ എത്തുന്നതിന് മുൻപ് സിനിമയിൽ എന്തെങ്കിലും ആകണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നില്ല. പിന്നെ കോളേജിൽ എത്തിയതിന് ശേഷമാണ് വായനയുടെ വിശാലമായ ലോകത്തേക്കും സിനിമയുടെ വിശാലമായ കാഴ്ച്ചയിലേക്കും കടക്കുന്നതും.കോളേജ് പഠനകാലത്ത് മനസ്സിൽ രൂപം കൊണ്ടതാണ് ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന കഥ.അത് മൾട്ടിപ്പിൾ നരേറ്റീവാണ് ,നോൺ ലീനിയർ ആയിരുന്നു. അങ്ങനെ ഒരു ഐഡിയ അച്ഛന്‍റെ അടുത്ത് പറഞ്ഞപ്പോൾ അച്ഛൻ ഭയങ്കര ഇംപ്രസീവായി അങ്ങനെയാണ് ആ കഥ അച്ഛൻ സിനിമയാക്കാൻ തീരുമാനിക്കുന്നത്.

എഴുത്ത് പൂർണ്ണമായും ഒഴിവാക്കിയോ എപ്പോഴാകും വിഷ്ണുവിന്‍റെ എഴുത്തിൽ മുഴുനീള സിനിമ എത്തുക?

ഞാൻ എന്‍റെ പഠനം പൂർത്തിയാക്കി ജോലിക്ക് ഒന്നും പോകാതെ നാട്ടിലേക്ക് മടങ്ങിയത് സിനിമ സംവിധാനം ചെയ്യുക എന്ന മോഹവുമായി ആണ് .ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക എന്നതിന്‍റെ ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. പക്ഷെ ആക്ടിങ്ങ് പ്രൊജക്റ്റ് ആണ് ആദ്യം സംഭവിച്ചത് ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം. വൈകാതെ തന്നെ എഴുത്തുകാരാനായും സംവിധായകൻ ആയും സിനിമയിൽ കാണാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. രണ്ട് തിരക്കഥകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒന്ന് എന്‍റെ സുഹൃത്തിന് വേണ്ടിയായിരുന്നു ഞാനും അദ്ദേഹവും ആ പ്രൊജക്റ്റ് നടത്തുന്നതിനായി കുറച്ചുകാലം ശ്രമിച്ചു എന്നാൽ അത് നടപ്പിലാക്കൻ കഴിഞ്ഞില്ല അതിനിടയിൽ ആണ് ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമ സംഭവിക്കുന്നത്. ഉടൻതന്നെ ഉണ്ടാകും.

അഭിനേതാവ് എന്ന നിലയിൽ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?

ഞാൻ ഒരിക്കൽ പോലും അഭിനയിക്കണമെന്ന് ചിന്തിച്ചിട്ടെയില്ല. സത്യം പറഞ്ഞാൽ എഴുത്തുകാരനായി തന്നെ സിനിമയിൽ തിരിച്ചെത്താൻ ഇരുന്നതാണ്. ആ സമയത്താണ് അഭിനയിക്കുവാനുള്ള ഓഫറുമായി ഒരു നിർമ്മാതാവ് എന്നെ സമീപിക്കുന്നത്. ആ സമയത്ത് എങ്ങനെയെങ്കിലും സിനിമയിൽ എത്തുക എന്നതായിരുന്നു. ഇതിനകം രണ്ടു മൂന്ന് ചിത്രങ്ങളുടെ ഭാഗമാകാൻ ഉള്ള അവസരം ലഭിച്ചു കഴിഞ്ഞു. അഭിനേതാവ് എന്ന നിലയിൽ സ്വയം വിലയിരുത്തുമ്പോൾ.സിനിമാ അഭിനയത്തിന്‍റെ ടെക്നിക്കൽ വശങ്ങൾ ഞാൻ പഠിച്ചു വരുന്നുണ്ട് എന്നാണ് എന്‍റെ വിശ്വാസം. നമ്മുടെ ശരീരം കഥാപാത്രങ്ങൾക്ക് വേണ്ടി മാറ്റിയെടുക്കുക ഒബ്ർവ്ചെയ്യുക. കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം.

സിനിമയിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഏറ്റവും വലിയ ഉപദേശം?

അച്ഛൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കുന്നത് നമ്മുടെ സ്വഭാവം പെരുമാറുന്ന രീതി അത് എപ്പോഴും കാത്തു സൂക്ഷിക്കുക എന്നതാണ്. മറ്റു ജോലികൾ പോലെയല്ല സിനിമ. സിനിമ നമ്മളെ തേടിയെത്തുന്നതാണ്. അത് ഭാഗ്യത്തിന്‍റെ മേഖലകൂടിയാണ്. അപ്പോൾ പലപ്പോഴും നമ്മൾ നമ്മളെതന്നെ മറക്കാനും അഹങ്കരിക്കാനും ഉള്ള സാധ്യതയുണ്ട്. അപ്പോൾ അത് ഉണ്ടാകാതിരിക്കണമെന്നാണ് അച്ഛൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുള്ളത്. ഇടയ്ക്ക് ജയസൂര്യയെക്കുറിച്ചൊക്കെ അച്ഛൻ പറയാറുണ്ട്. ഒരു അവസരം ലഭിച്ചു എന്നത് കൊണ്ട് മാത്രം സിനിമയിൽ ആരും രക്ഷപെടില്ല. ജയസൂര്യയെ നോക്കു അദ്ദേഹം സിനിമയിൽ സ്വന്തം കഴിവിനൊപ്പം നന്നായി ഹാഡ് വർക്കും ചെയ്തതു കൊണ്ടാണ് ഇന്ന് മലയാളികളുടെ പ്രിയതാരമായി തീർന്നത്. അത്തരത്തിൽ പല താരങ്ങളെക്കുറിച്ചും ഉദാഹരണമായി പറയാറുണ്ട് അച്ഛൻ. ഹാഡ് വർക്ക് ചെയ്താൽ എന്തെങ്കിലും ആയിതീരാൻ പറ്റുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് അച്ഛൻ .അപ്പോൾ അത് ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മപ്പെടുത്താറുണ്ട് അദ്ദേഹം .

ഗാംബിനോസ് എന്ന സിനിമയെക്കുറിച്ച്, സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറയാമോ?

ഗാംബിനോസ് എന്നത് ഒരു ആക്ഷൻ ഡ്രാമയാണ് മുഴുനീളെ ആക്ഷൻ ഫിലില്ല.ഗാംബിനോസ് എന്ന പേര് വരാൻ കാരണം അമേരിക്കയിൽ ഉണ്ടായിരുന്ന വളരെ നൊട്ടോറിയസ്സ് ആയിട്ടുള്ള ക്രൈംഫാമിലിയുടെ പേരാണ് ഗാംബിനോസ് എന്നത്. കേരളത്തിൽ അവരുടെ ആക്റ്റിവിറ്റിയുമായി സിമിലാരിറ്റി തോന്നുന്ന ഒരു ഫാമിലിയെ പ്രസ്സും പോലീസും വിളിക്കുന്നത് ഗാംബിനോസ് എന്നാണ്. അങ്ങനെയാണ് സിനിമയിൽ ഈ ഫാമിലിക്ക് ഗാംബിനോസ് എന്ന പേര് വരുന്നത്. അപ്പോ അതിൽ ഒരു ഔട്ട് സൈഡർ ആണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം. എന്‍റെ കഥാപാത്രം ആ ഫാമിലിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ഗാംബിനോസിന് ശേഷം വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റുകൾ?

അടുത്ത് വരാനിരിക്കുന്നത് ഒരു ആന്തോളജി മൂവിയാണ്.നാല് സിനിമകൾ ചേർന്നുള്ള ഒരു സിനിമ മാജിക്ക് മൊമൻസ് എന്നാണ് അതിന്റെ പേര്. ഞാനും എന്‍റെ സുഹൃത്ത് വിഷ്ണുവും ഒക്കെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയെത്തുന്നത്. അതു കഴിഞ്ഞ് ചെയ്യാനിരിക്കുന്നത് ഒരു നെഗറ്റീവ് ഷെയിഡുള്ള ചിത്രമാണ് അതിൽ നായകൻ ആരാണ് വില്ലൻ ആരാണ് എന്ന കൺഫ്യൂഷൻ ഉണ്ടാകും. ആ സബ്ജെറ്റിന്‍റെ പ്രത്യേകതയാണ് അതിലേക്ക് എന്നെ ആകർഷിച്ചത്.ജയൻ എന്ന പുതിയൊരാളാണ് ആസിനിമ എഴുതുന്നത്.

-പ്രശോഭ് രവി

Show Less

No comments Yet

SLIDESHOW

LATEST VIDEO