ഐശ്വര്യ ഇനി ഫഹദ് നായിക

അഭിനയസാദ്ധ്യതയും വ്യത്യസ്തവുമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിച്ചുവരികയാണ് ഫഹദ്ഫാസില്‍. ഏത് കഥാപാത്രവും തന്‍റെ കൈകളില്‍ സുഭദ്രവുമാണെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്‍റെ ഫഹദ് ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഒന്നിക്കുകയാണ് അമല്‍നീരദും... Read More

അഭിനയസാദ്ധ്യതയും വ്യത്യസ്തവുമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിച്ചുവരികയാണ് ഫഹദ്ഫാസില്‍. ഏത് കഥാപാത്രവും തന്‍റെ കൈകളില്‍ സുഭദ്രവുമാണെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്‍റെ ഫഹദ് ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഒന്നിക്കുകയാണ് അമല്‍നീരദും ഫഹദ്ഫാസിലും. ‘ഇയ്യോബിന്‍റെ പുസ്തകമായി’രുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു അത്. ‘ട്രാന്‍സിലെ’ ചിത്രീകരണത്തിനുശേഷം ഫഹദ് അമലിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ‘മായാനദി’, ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഐശ്വര്യലക്ഷ്മിയാണ് നായിക.

Show Less

No comments Yet

SLIDESHOW

LATEST VIDEO