പ്രഭുദേവയുടെ നായകനാകുന്ന അജിത്ത്

നൃത്തരംഗത്തുനിന്നും അഭിനയത്തിലും സംവിധാനത്തിലും വിജയിച്ച പ്രഭുദേവ തമിഴകത്തെന്നപോലെ ബോളിവുഡ്ഡിലും പ്രശസ്തിനേടി. അല്‍പ്പം റിലാക്സേഷനുവേണ്ടി വീണ്ടും അഭിനയത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു. തികച്ചും വ്യത്യസ്തങ്ങളായ ചിത്രങ്ങളില്‍ അഭിനയിച്ചു. നല്ലൊരു തിരക്കഥയുമായി പ്രഭുദേവ അജിത്തിനെ സമീപിച്ചു. രണ്ട് ചിത്രങ്ങളുടെ... Read More

നൃത്തരംഗത്തുനിന്നും അഭിനയത്തിലും സംവിധാനത്തിലും വിജയിച്ച പ്രഭുദേവ തമിഴകത്തെന്നപോലെ ബോളിവുഡ്ഡിലും പ്രശസ്തിനേടി. അല്‍പ്പം റിലാക്സേഷനുവേണ്ടി വീണ്ടും അഭിനയത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു. തികച്ചും വ്യത്യസ്തങ്ങളായ ചിത്രങ്ങളില്‍ അഭിനയിച്ചു. നല്ലൊരു തിരക്കഥയുമായി പ്രഭുദേവ അജിത്തിനെ സമീപിച്ചു. രണ്ട് ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവെച്ചിട്ടുള്ള അജിത്ത്, അതിനുശേഷം പ്രഭുദേവയുടെ നായകനാകാന്‍ സമ്മതംമൂളി. ഈ ഗ്യാപ്പില്‍ വീണ്ടും ബോളിവുഡ്ഡിലേയ്ക്ക് പറന്നിരിക്കുകയാണ് പ്രഭുദേവ. സല്‍മാന്‍ഖാനെ നായകനാക്കി ‘ദബാംഗ്-3’ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പ്രഭുദേവ ആരംഭിച്ചു. അജിത്തിന്‍റെ ഡേറ്റിനനുസരിച്ച് പുതിയ ചിത്രം തമിഴില്‍ സംവിധാനം ചെയ്യുമെന്നും പ്രഭുദേവ അറിയിച്ചിരിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO