അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം 'അള്ള് രാമേന്ദ്രനി'ലെആദ്യ ഗാനം റിലീസ് ചെയ്തു. "ആരും കാണാതെ" എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് മെലഡി ഷാൻ റഹ്‌മാനാണ് ഈണം പകർന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയുടെ വരികൾ അധീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു. വീഡിയോ ഇപ്പോൾ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് വരെ 3.6 ലക്ഷത്തിലധികം ആളുകളാണ്... Read More

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘അള്ള് രാമേന്ദ്രനി’ലെആദ്യ ഗാനം റിലീസ് ചെയ്തു. “ആരും കാണാതെ” എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് മെലഡി ഷാൻ റഹ്‌മാനാണ് ഈണം പകർന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയുടെ വരികൾ അധീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു. വീഡിയോ ഇപ്പോൾ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് വരെ 3.6 ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടിട്ടുള്ളത്. ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമേ ചാന്ദിനി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Show Less

No comments Yet

SLIDESHOW

LATEST VIDEO