അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം

ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോധ്പൂരില്‍ ചിത്രീകരണം നടക്കുന്ന 'തംഗ്സ് ഒഫ് ഹിന്ദോസ്ഥാന്‍' എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുംബയില്‍ താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം... Read More

ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോധ്പൂരില്‍ ചിത്രീകരണം നടക്കുന്ന ‘തംഗ്സ് ഒഫ് ഹിന്ദോസ്ഥാന്‍’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുംബയില്‍ താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള ദീര്‍ഘ നേരത്തെ ചിത്രീകരണമാവാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. തനിക്ക് വയ്യാതായ വിവരം സ്ഥിരീകരിച്ച്‌ ബച്ചന്‍ ബ്ലോഗില്‍ കുറിപ്പെഴുതിയിട്ടുണ്ട്. അസ്വസ്ഥതയെ തുടര്‍ന്ന് വിശ്രമത്തിലാണെന്നും വേദന അനുഭവിക്കാതെ വിജയം കൈവരിക്കാന്‍ കഴിയില്ലെന്നും താരം ബ്ലോഗില്‍ വിശദീകരിച്ചു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO