ഹരിശ്രീ അശോകന്‍റെ ” An international ലോക്കല്‍ story” ആരംഭിച്ചു

ഹരിശ്രീ അശോകന്‍റെ ആദ്യ സംവിധാന സംരംഭമായ " An international local story" യുടെ സ്വിച്ചോൺ കർമ്മം സെപ്തംബർ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാക്കുളം ടൗൺ ഹാളിൽ വെച്ച് പ്രശസ്ത സംവിധായകൻ ജോഷി... Read More

ഹരിശ്രീ അശോകന്‍റെ ആദ്യ സംവിധാന സംരംഭമായ ” An international local story” യുടെ സ്വിച്ചോൺ കർമ്മം സെപ്തംബർ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാക്കുളം ടൗൺ ഹാളിൽ വെച്ച് പ്രശസ്ത സംവിധായകൻ ജോഷി നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു.

 

 

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബെെജു സന്തോഷ്, അബു സലീം, ജോൺ കെെപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബെെജു, മാല പാർവ്വതി, ശോഭ മോഹൻ, രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

 

രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണൻ, വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, കല-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്-ആർ.ജി. വയനാടൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പരസ്യ കല-ഇലി മീഡിയ, എഡിറ്റർ-രതീഷ് രാജ്, അസോസിയേറ്റ് ഡയറക്ടർ-അനിരുദ്ധ് സന്തോഷ്, സംവിധാന സഹായികൾ-മനു മാല, ജിത്തു, ആനന്ദ് അനിൽ കുമാർ, ദീപു, എെസ്ക്ക്, വാർത്താപ്രചരണം-എ.എസ്. ദിനേശ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO