ആന്‍ഡ്രിയ പോലീസ് വേഷത്തില്‍

ഭവാനി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ രാജേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയ പോലീസ് വേഷത്തിലെത്തുന്നു. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആന്‍ഡ്രിയയ്ക്കൊപ്പം അഷ്തോഷ് റാണ, രവികുമാര്‍, മനോബാല, ആടുകളം ഫെയിം നരേന്‍ എന്നിവരും അഭിനയിക്കുന്നു. ഫാന്‍റസിക്കും ആക്ഷനും... Read More

ഭവാനി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ രാജേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയ പോലീസ് വേഷത്തിലെത്തുന്നു. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആന്‍ഡ്രിയയ്ക്കൊപ്പം അഷ്തോഷ് റാണ, രവികുമാര്‍, മനോബാല, ആടുകളം ഫെയിം നരേന്‍ എന്നിവരും അഭിനയിക്കുന്നു. ഫാന്‍റസിക്കും ആക്ഷനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദില്‍ സത്യ ആണ്. കന്നടത്തില്‍ ബ്ലോക്ക് ബസ്റ്ററായ ദില്‍ ചിത്രം സംവിധാനം ചെയ്ത ശേഷം ആ ചിത്രത്തിന്‍റെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഈ സംവിധായകന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO