ആ ഫോട്ടോ കണ്ടപ്പോള്‍ മമ്മൂട്ടിയുടെ ചുണ്ടുകളില്‍ ഒരു ചിരി അറിയാതെ വിടര്‍ന്നു…

മമ്മൂക്കയെന്നും എനിക്ക് പ്രിയപ്പെട്ട നടനാണ്. ഒരുപാട് മമ്മുക്ക സിനിമകള്‍ കണ്ടിട്ടുമുണ്ട്. കമല്‍ സാര്‍ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി' എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ആ സിനിമ കഴിഞ്ഞപ്പോഴും മനസ്സില്‍ ആലോചിച്ചിട്ടുണ്ട്, മമ്മുക്കയുടെ കൂടെ അഭിനയിക്കാന്‍... Read More

മമ്മൂക്കയെന്നും എനിക്ക് പ്രിയപ്പെട്ട നടനാണ്. ഒരുപാട് മമ്മുക്ക സിനിമകള്‍ കണ്ടിട്ടുമുണ്ട്.

കമല്‍ സാര്‍ സംവിധാനം ചെയ്ത ‘സ്വപ്നസഞ്ചാരി’ എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ആ സിനിമ കഴിഞ്ഞപ്പോഴും മനസ്സില്‍ ആലോചിച്ചിട്ടുണ്ട്, മമ്മുക്കയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍… എന്ന്. അനു ഇമ്മാനുവല്‍ തുടര്‍ന്ന് പറഞ്ഞു.

 

പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പക്ഷേ, തുടര്‍ച്ചയായി എനിക്ക് മലയാളസിനിമയില്‍ അഭിനയിക്കാനായില്ല. തമിഴിലും തെലുങ്കിലുമായി തിരക്കുകളിലുമായി.

 

തെലുങ്കില്‍ അല്ലുഅര്‍ജ്ജുന്‍റെയും നാഗചൈതന്യയുടെയും നായികയായി ഞാന്‍ അഭിനയിച്ചുതുടങ്ങിയതോടെ കൂടുതല്‍ ബിസിയായി എന്നുവേണം പറയുവാന്‍.

 

നാഗചൈതന്യയുമായുള്ള ഷൂട്ടിംഗിനായി ഈയടുത്ത് ഊട്ടിയില്‍ വന്നു. ഒരു ദിവസം രാവിലെ ഞാന്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിക്ക് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച എന്നെ തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കോറിഡോറില്‍ ദേ നില്‍ക്കുന്നു സാക്ഷാല്‍ മമ്മൂട്ടി.

 

അങ്ങോട്ടുചെന്ന് പരിചയപ്പെടണോ വേണ്ടയോ, അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നെല്ലാം ഞാന്‍ ആലോചിച്ചുകൊണ്ടും തെല്ല് പരിഭ്രമത്തില്‍ മുഴുകിനിന്നതുകൊണ്ടും ഞാന്‍ മമ്മുക്കയുടെ അടുത്തേക്ക് പോയില്ല. നിമിഷങ്ങള്‍ക്കകം മമ്മുക്ക മുറിയിലേക്ക് കയറിപ്പോകുകയും ചെയ്തു.

ഛെ…

വലിയ ഒരു നഷ്ടബോധം എന്നെ തളര്‍ത്തിക്കളഞ്ഞു. കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ കണ്ട മാത്രയില്‍ തന്നെ സ്വയം പരിചയപ്പെട്ട് സംസാരിക്കേണ്ടതായിരുന്നു.

അടുത്തദിവസം.

 

അന്ന് രാവിലെയും ഞാന്‍ റൂമിന് പുറത്തിറങ്ങുമ്പോള്‍ തലേന്ന് കണ്ടതുപോലെ തന്നെ ദേ നില്‍ക്കുന്നു, മമ്മുക്ക. ഞാന്‍ പിന്നെ കൂടുതലായിട്ടൊന്നും ആലോചിക്കാന്‍ നിന്നില്ല. പെട്ടെന്ന് തന്നെ മമ്മുക്കയുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ടുപറഞ്ഞു.

 

‘എന്‍റെ പേര് അനു ഇമ്മാനുവല്‍. ആക്ട്രസ്സാണ്. പ്രൊഡ്യൂസര്‍ തങ്കച്ചന്‍റെ മകളാണ്. ഞങ്ങള്‍ നിര്‍മ്മിച്ച ‘സ്വപ്നസഞ്ചാരി’ എന്ന സിനിമയുടെ പൂജയ്ക്ക് ഭദ്രദീപം കൊളുത്തിയത് മമ്മുക്കയായിരുന്നു. മമ്മുക്കയെ അന്ന് കണ്ടതില്‍ പിന്നെ നേരില്‍ കാണുന്നത് ഇപ്പോഴാണ്.

 

മമ്മൂട്ടി ആ വാക്കുകള്‍ കേട്ടപ്പോള്‍ ഒന്നാലോചിച്ചു. എന്നിട്ടുപറഞ്ഞു.

 

‘സ്വപ്നസഞ്ചാരി’യുടെ പൂജയ്ക്ക് വന്നിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. പക്ഷേ, നിന്നെ കണ്ടതായി ഞാനോര്‍ക്കുന്നില്ല.’

 

മമ്മൂട്ടിയുടെ ആ ഡയലോഗ് കേട്ടയുടനെ അനു തന്‍റെ സ്മാര്‍ട്ട് ഫോണെടുത്തു. പൂജാദിവസം മമ്മുക്കയുമായി ഒരുമിച്ചെടുത്ത ഒരു ഫോട്ടോ ഫോണില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. വേഗത്തില്‍ അത് പരതിയെടുത്തു. എന്‍ലാര്‍ജ് ചെയ്ത് ആ ഫോട്ടോ മമ്മൂട്ടിയെ കാണിച്ചു.

 

 

മമ്മൂട്ടിയുടെ ചുണ്ടുകളില്‍ ഒരു ചിരി അറിയാതെ വിടര്‍ന്നു. ആ ഫോട്ടോ ഫോണില്‍ ഇത്രയും നാളുകളായി സൂക്ഷിച്ചുവച്ചിരിക്കുന്നത് കണ്ടിട്ട് മമ്മുക്കയ്ക്കും അത്ഭുതവും സന്തോഷവും മനസ്സില്‍ തോന്നിയിട്ടുണ്ടാകണം.

 

‘അങ്കിള്‍’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു മമ്മൂട്ടി അന്ന് ഊട്ടിയില്‍ വന്നിരുന്നത്.

 

ഒരു നടി എന്ന നിലയിലും ഒരു സഹപ്രവര്‍ത്തക എന്ന നിലയിലും ഒരു പ്രൊഡ്യൂസറുടെ മകളെന്ന നിലയിലും മമ്മുക്ക അന്ന് എന്നോട് കുറേനേരം സംസാരിക്കുകയും ചെയ്തു. ഞാന്‍ മലയാളസിനിമയുടെ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മമ്മുക്ക തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ചാണ് സംസാരിച്ചത്.
-അനു ഇമ്മാനുവല്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO