രാംചരണിനുവേണ്ടി അനു Vs രാശി

തെലുങ്കകത്തെ ടോപ്പ് നായകന്മാരുടെ ലിസ്റ്റില്‍ രാംചരണിന്‍റെ പേര് ഒട്ടും പുറകിലല്ല. അദ്ദേഹത്തിന്‍റെ ചിത്രങ്ങളെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ എന്നും അക്ഷമരായാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍തന്നെ തെലുങ്കകത്തെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു ഇമ്മാനുവല്‍. മലയാളത്തിലെക്കാളും തമിഴകത്തും തെലുങ്കിലുമാണ്... Read More

തെലുങ്കകത്തെ ടോപ്പ് നായകന്മാരുടെ ലിസ്റ്റില്‍ രാംചരണിന്‍റെ പേര് ഒട്ടും പുറകിലല്ല. അദ്ദേഹത്തിന്‍റെ ചിത്രങ്ങളെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ എന്നും അക്ഷമരായാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍തന്നെ തെലുങ്കകത്തെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു ഇമ്മാനുവല്‍. മലയാളത്തിലെക്കാളും തമിഴകത്തും തെലുങ്കിലുമാണ് അനു ശ്രദ്ധ തിരിക്കുന്നത്. പവന്‍കല്യാണ്‍ അല്ലുഅര്‍ജ്ജുന്‍ എന്നിവരുടെ നായികയായി കരാര്‍ ചെയ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ അനു. ഇതിനിടയില്‍ രാംചരണിന്‍റെ നായികയാകാനുള്ള ക്ഷണവും അനുവിനെത്തേടി എത്തിയിരിക്കുന്നു.

 

 

പക്ഷേ ഒപ്പം തന്നെ രാശിഖന്നയും ഇവര്‍ക്ക് പ്രിയങ്കരിതന്നെ. തെലുങ്കിലാണ് രാശി ഏറെ ശ്രദ്ധേയമെങ്കിലും അടുത്തിടെ മോഹന്‍ലാലിന്‍റെ ‘വില്ലനി’ലെ അഭിനയത്തിലൂടെ മലയാളികള്‍ക്കും രാശി സുപരിചിതയായിക്കഴിഞ്ഞിരിക്കുന്നു. അനുവോ രാശിയോ? എന്നതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ അറിയാന്‍ കാത്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO