ഓട്ടോറിഷാ ഡ്രൈവറായി അനുശ്രി, സുജിത് വാസുദേവിന്‍റെ ‘ഓട്ടര്‍ഷ’ തുടങ്ങി

കണ്ണൂര്‍, അയിക്കര ഫിഷ് മാര്‍ക്കറ്റിനുമുന്നിലുള്ള, മലബാര്‍ ഗോള്‍ഡിന്‍റെ ഫ്ളാറ്റ് സമുച്ചയത്തിലായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ, സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഓട്ടോര്‍ക്ഷ' എന്ന ചിത്രത്തിന് തുടക്കമിട്ടത്. നിര്‍മ്മാതാവ് ലെനിന്‍ വറുഗീസ് ആദ്യഭദ്രദീപം തെളിയിച്ചതോടെയായിരുന്നു തുടക്കം.... Read More

കണ്ണൂര്‍, അയിക്കര ഫിഷ് മാര്‍ക്കറ്റിനുമുന്നിലുള്ള, മലബാര്‍ ഗോള്‍ഡിന്‍റെ ഫ്ളാറ്റ് സമുച്ചയത്തിലായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ, സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടോര്‍ക്ഷ’ എന്ന ചിത്രത്തിന് തുടക്കമിട്ടത്. നിര്‍മ്മാതാവ് ലെനിന്‍ വറുഗീസ് ആദ്യഭദ്രദീപം തെളിയിച്ചതോടെയായിരുന്നു തുടക്കം.
എം.ഡി മീഡിയാ ആന്‍റ് ലാര്‍വ ക്ലബ്ബിന്‍റെ ബാനറല്‍ മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ്, സുജിത് വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അനുശ്രീയാണ് ഓട്ടോര്‍ക്ഷാ ഡ്രൈവറായ അനിത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

ഇരുപതോളം പുരുഷന്മാര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായിട്ടുള്ള ഒരു സ്റ്റാന്‍റിലേക്ക്, ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവറായി അനിത എത്തുന്നു.

 

അവളുടെ ഓട്ടോയില്‍ വന്നുപോകുന്നവര്‍, സ്ഥിരമായി ഓട്ടം വിളിക്കുന്നവര്‍… ഇതെല്ലാം കൊച്ചുകൊച്ച് നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും, ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നു.

 

അനിത എത്തുന്നതുവരെ, ഇരുപത് പേരും വ്യത്യസ്തരായിരുന്നു. എന്നാല്‍, അവള്‍ എത്തുന്നതോടെ അതൊരു കുടുംബമായി മാറുന്നു….
വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രമാണ് അനിതയുടെ. നാട്ടുമ്പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയുടെ തന്‍റേടത്തോടെയുള്ള കടന്നുവരവ് അതാണ് ഈ ചിത്രം.

 

കണ്ണൂരുകാരുടെ സിനിമയെന്ന് ഇതിനെ പറയാം. അഭിനയിക്കുന്നവരില്‍ ഏറ്റവും കണ്ണൂരുകാരാണ്. അപ്പുണി ശശി, സുബീഷ്, ജോളി ചിറയത്ത്, പി.ടി. മനോജ്, ശിവദാസന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഇതിലെ പ്രധാന അഭിനേതാക്കളാണ്.
ജയരാജ് മിത്രയുടേതാണ് തിരക്കഥ.

 

രാജീവ്നായരുടെ ഗാനങ്ങള്‍ക്ക് ശരത്ത് ഈണം പകരുന്നു. ഛായാഗ്രഹണം സുജിത് വാസുദേവ്, എഡിറ്റിംഗ് ജോണ്‍കുട്ടി, കലാസംവിധാനം ആഷിക്ക്, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷഫീര്‍ഖാന്‍, അജിത് വി. തോമസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ കലവൂര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO