അൻവർ സാദ്ദീഖും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

" ഓർമ്മയുണ്ടോ ഈ മുഖം" എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ സാദ്ദീഖും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. അൻവർ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. ചക്കാലക്കൽ ഫിലിംസിന്റെ... Read More

” ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ സാദ്ദീഖും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. അൻവർ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സജീവ് തോമസ്സ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഓസ്കാർ വിന്നർ എ ആർ റഹ്മാന്റെ സഹായിയും ലീഡ് ഗിറ്റാറിസ്റ്റുമാണ് സജീവ് തോമസ്സ്. എ ആർ റഹ്മാൻ സ്റ്റേജ് ഷോകളിലെ മിന്നും താരം കൂടിയാണ് സജീവ് തോമസ് .
സംവിധായകരായ ബേസിൽ ജോസഫ്, ജൂഡ് ആന്റണി, വി.കെ പ്രകാശ്, ദീപക് പറബോൽ, ഹരീഷ് പേരടി, ഡൽഹി ഗണേഷ് തുടങ്ങിയവർ പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു . സമീപകാലത്തായി വ്യത്യസ്ഥമായ കഥാപാത്രങ്ങൾ ചെയ്ത് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാര മടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ഇന്ദ്രൻസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  അഹമ്മദ് സിദ്ധീഖ്, നിസ്താർ സേട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായർ, നന്ദിനി തുടങ്ങിയവരോടൊപ്പം ഒട്ടറേ പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

 

ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവ്വഹിക്കുന്നു. ചിത്ര സംയോജനം- നിതിൻ രാജ്, കലാ- നിമേഷ്‌ താനൂർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രനിത്ത് ഇളമാട്, പ്രൊഡക്ഷൻ കൺട്രോളർ-റെനീ ദിവാകർ. വാത്ത പ്രചരണം-എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO