സിനിമയും ബിസിനസുമായി അര്‍ജ്ജുന്‍അശോകന്‍

നടന്‍ ഹരിശ്രീ അശോകന്‍റെ മകനാണ് അര്‍ജ്ജുന്‍ അശോകന്‍. പറവയ്ക്കുശേഷം അര്‍ജ്ജുന്‍ ചെയ്യുന്ന സിനിമയാണ് മന്ദാരം. സൗബിന്‍ഷാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റാകാന്‍ നേരിട്ട് വിളിച്ചതാണ് അര്‍ജ്ജുന്‍. പക്ഷേ നിയോഗം അതിലെ... Read More

നടന്‍ ഹരിശ്രീ അശോകന്‍റെ മകനാണ് അര്‍ജ്ജുന്‍ അശോകന്‍. പറവയ്ക്കുശേഷം അര്‍ജ്ജുന്‍ ചെയ്യുന്ന സിനിമയാണ് മന്ദാരം.
സൗബിന്‍ഷാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റാകാന്‍ നേരിട്ട് വിളിച്ചതാണ് അര്‍ജ്ജുന്‍. പക്ഷേ നിയോഗം അതിലെ ഒരു കഥാപാത്രം ചെയ്യാനായിരുന്നു. അര്‍ജ്ജുന്‍റെ സിനിമയിലേക്കുള്ള ശക്തമായ കടന്നുവരവ് അങ്ങനെ സംഭവിച്ചു.
അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ എതിര് നിന്നില്ല. അതാണ് അര്‍ജ്ജുന് ലഭിച്ച ആദ്യത്തെ പിന്‍തുണ.
ബികോം ബിരുദധാരിയാണ്. സ്വന്തമായി ബിസിനസ് കൂട്ടായ്മകളുമുണ്ട്. അതിലൊന്ന് സെഡാര്‍ ബില്‍ഡേഴ്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. അതിന്‍റെ പാര്‍ട്ട്ണേഴ്സിലൊരാളാണ് അര്‍ജ്ജുന്‍. ബിസിനസും സിനിമയും ഒപ്പം കൊണ്ടുപോകാനാണ് അര്‍ജ്ജുന്‍ ആഗ്രഹിക്കുന്നത്.
ഇപ്പോള്‍ അഭിനയം മാത്രമേയുള്ളുവെങ്കിലും ഭാവിയില്‍ ഒരു സംവിധായനാകാനുള്ള സാധ്യതയും അര്‍ജ്ജുന്‍ തള്ളിക്കളയുന്നില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO