സര്‍ദാര്‍ പ്രതിമ സന്ദര്‍ശിക്കാനെത്തുന്നത് പ്രതിദിനം 30,000 പേര്‍

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ തീരത്ത് സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ 'സ്റ്റാച്യു ഓഫ് യുണിറ്റി' കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നു. ഏതാണ്ട് 30,000 വിനോദ സഞ്ചാരികള്‍ വീതം ദിവസവും ഇവിടേക്ക് എത്താറുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍... Read More

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ തീരത്ത് സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ‘സ്റ്റാച്യു ഓഫ് യുണിറ്റി’ കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നു. ഏതാണ്ട് 30,000 വിനോദ സഞ്ചാരികള്‍ വീതം ദിവസവും ഇവിടേക്ക് എത്താറുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ പ്രതിമ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

ഇപ്പോള്‍ ഓരോ ദിവസവും 30,000 വീതം വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എന്‍.സിംഗും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.ജെ.ഹൈദറും വ്യക്തമാക്കി. ഇതുവരെ പ്രതിമ സന്ദര്‍ശിച്ചത് 2.79 ലക്ഷം പേരാണ്. വരുമാന ഇനത്തില്‍ 6.38 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO