അരുണ്‍ ഗോപി- പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത് ചിത്രത്തിന്‍റെ ആരംഭം കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രാങ്കണത്തില്‍ ജൂലൈ ഒമ്പത് തിങ്കളാഴ്ച നടന്നു. ചിത്രത്തിന്‍റെ പേര് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'- അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍... Read More

പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത് ചിത്രത്തിന്‍റെ ആരംഭം കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രാങ്കണത്തില്‍ ജൂലൈ ഒമ്പത് തിങ്കളാഴ്ച നടന്നു. ചിത്രത്തിന്‍റെ പേര് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’- അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.

 

ഒമ്പതേകാലോടെയാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും ആന്‍റണി പെരുമ്പാവൂരിനോടൊപ്പം വന്നിറങ്ങിയത്. തൊട്ടുപുറകേയുള്ള വാഹനത്തിലാണ് പ്രണവ് എത്തിയത്. എല്ലാവരും ഒന്നിച്ച് ക്ഷേത്രത്തിനുള്ളിലേക്ക്…

 

പൂജാകര്‍മ്മങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ആദ്യഭദ്രദീപം തെളിയിച്ചു. ടോമിച്ചന്‍ മുളകുപാടവും, ഭാര്യ റോസക്കുട്ടിയും അരുണ്‍ഗോപിയും മാതാവും ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് നടന്നത് ടൈറ്റില്‍ ലോഞ്ചിംഗ് ആണ്. മോഹന്‍ലാല്‍ ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചതോടെ ആ പേര് പ്രത്യക്ഷപ്പെട്ടു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

Show Less

No comments Yet

SLIDESHOW

LATEST VIDEO