പിതാമഹനുശേഷം ബാലയും സൂര്യയും

പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു ചിത്രത്തിനുവേണ്ടി സംവിധായകന്‍ ബാലയും നടന്‍ സൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച ചിത്രം പിതാമഹന്‍ ആണ്. ആ ചിത്രത്തില്‍ വിക്രമും അഭിനയിച്ചിരുന്നു. പിതാമഹനിലെ വിക്രമിന്‍റെ ശ്രദ്ധേയമായ അഭിനയം ആ... Read More

പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു ചിത്രത്തിനുവേണ്ടി സംവിധായകന്‍ ബാലയും നടന്‍ സൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച ചിത്രം പിതാമഹന്‍ ആണ്. ആ ചിത്രത്തില്‍ വിക്രമും അഭിനയിച്ചിരുന്നു. പിതാമഹനിലെ വിക്രമിന്‍റെ ശ്രദ്ധേയമായ അഭിനയം ആ നടനെ ദേശീയ അവാര്‍ഡ് ജേതാവുമാക്കി.

 

 

ഏതായാലും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ക്കൂടി ഒരു ബാല-സൂര്യ ചിത്രം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സൂര്യയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ‘നന്ദ’ സംവിധാനം ചെയ്തതും ബാലയാണ്. സൂര്യയ്ക്ക് ഈ ചിത്രം കൂടാതെ മറ്റുരണ്ട് പ്രോജക്ടുകള്‍ കൂടിയുണ്ട്. സുധ ഗോണ്‍ഗരയുടെയും ഹരിയുടെയും സംവിധാന ചിത്രങ്ങളാണത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സൂര്യയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘എന്‍.ജി.കെ’ മെയ് 31 ന് റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO