ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളത്തില്‍ പ്രവേശിക്കരുത് എന്നീ നിബന്ധനകള്‍ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.... Read More

കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളത്തില്‍ പ്രവേശിക്കരുത് എന്നീ നിബന്ധനകള്‍ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലുള്ള കള്ളക്കേസാണ് പരാതിക്കാരി നല്‍കിയിരിക്കുന്നതെന്നും ബിഷപ് കോടതിയോട് പറഞ്ഞു. അതേസമയം പ്രോസിക്യൂഷന്‍ ഇന്നും ബിഷപ്പിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. സെപ്റ്റംബര്‍ 21-നാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO