ശ്രീശാന്തിന് ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

ശ്രീശാന്തിനെതിരായ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിന് അറുതിയായി. ശിക്ഷാ കലാവധി പുനഃപരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടി നിര്‍ദേശം. അച്ചടക്ക നടപടി ബിസിസിഐക്ക് സ്വീകരിക്കാം എന്നും കോടതി. ശ്രീശാന്തിന്‍റെ നടപടി മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. ഭാഗികമായി ആണ്... Read More

ശ്രീശാന്തിനെതിരായ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിന് അറുതിയായി. ശിക്ഷാ കലാവധി പുനഃപരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടി നിര്‍ദേശം. അച്ചടക്ക നടപടി ബിസിസിഐക്ക് സ്വീകരിക്കാം എന്നും കോടതി. ശ്രീശാന്തിന്‍റെ നടപടി മൂന്നു മാസത്തിനകം തീര്‍പ്പാക്കണം.
ഭാഗികമായി ആണ് ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയത്. 2013 മുതല്‍ ഉള്ള നിയമയുദ്ധത്തില്‍ ആണ് ആശ്വാസ വിധി വന്നിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടക്ക് കളിത്തോറ്റു കൊടുക്കാന്‍ വാതുവയ്പ്പ് നടത്തിയതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. കോടതി ഈ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
വാതുവയ്പ്പില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രാജസഥാന്‍ റോയല്‍സിനും ചെന്നെ സൂപ്പര്‍ കിംഗ്‌സിനും രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് നല്‍കിയിരുന്നത്.
തനിക്കെതിരെ നടക്കുന്നത് മനുഷത്വരഹിതമായ നടപടിയാണ് നടക്കുന്നതെന്ന് ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO