ദേശീയ പുരസ്ക്കാര തിളക്കത്തോടെ ജയരാജിന്‍റെ ‘ഭയാനകം’ ജൂലൈ 20ന് തിയേറ്ററുകളിലേക്ക്

ദേശീയ പുരസ്ക്കാര തിളക്കത്തോടെ ജയരാജ് സംവിധാനം ചെയ്ത ڇഭയാനകംڈ ഈ ജൂലൈ 20ന് പ്രേക്ഷകരിലേക്ക് എത്തുന്നു.  ജയരാജിന്‍റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് 'ഭയാനകം'.  പ്രകൃതി പിക്ചേഴ്സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം... Read More

ദേശീയ പുരസ്ക്കാര തിളക്കത്തോടെ ജയരാജ് സംവിധാനം ചെയ്ത ڇഭയാനകംڈ ഈ ജൂലൈ 20ന് പ്രേക്ഷകരിലേക്ക് എത്തുന്നു.  ജയരാജിന്‍റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് ‘ഭയാനകം’.  പ്രകൃതി പിക്ചേഴ്സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ഭയാനകത്തിനാണ് ലഭിച്ചത്.  തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്‍റെ പ്രമേയം.  തകഴി അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കിയ പോസ്റ്റ്മാന്‍റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനര്‍ജനിക്കുന്നത്.  കുട്ടനാടന്‍ ഗ്രാമത്തിലെത്തുന്ന പോസ്റ്റ്മാന്‍റെ ജീവിതാനുഭവങ്ങളിലൂടെയും, മാനസിക വ്യാപാരങ്ങളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്.  രഞ്ജി പണിക്കരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പോസ്റ്റുമാനെ അവതരിപ്പിക്കുന്നത്.

 

ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മ്മകളുമാണ് ചിത്രത്തിലുള്ളത്.  പോസ്റ്റുമാന്‍റെ വേഷം അവതരിപ്പിച്ച് രഞ്ജി പണിക്കര്‍ ആദ്യമായി നായകനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.  ചിത്രത്തിലെ നായികാ കഥാപാത്രമായ ഗൗരി കുഞ്ഞമ്മയെ അവതരിപ്പിക്കുന്നത് ആശാ ശരത്താണ്.  അവരുടെ രണ്ടു മക്കളും സൈനികരായി യുദ്ധഭൂമിയിലാണ്.

 

പ്രതിഭകളുടെ സംഗമമാണ് ‘ഭയാനക’ത്തിന്‍റെ മറ്റൊരു പ്രത്യേകത.  വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും ഈ ചിത്രത്തിലെ പാട്ടുകള്‍ക്കായി ഒന്നിക്കുന്നു.  നായിക എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കലാ സംവിധാനം.  ഗിരീഷ് കാവാലം, സബിതാ ജയരാജ്, വാവച്ചന്‍, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, മാസ്റ്റര്‍ കേശവ് ജയരാജ്, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗോപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.  തിരക്കഥ, സംഭാഷണം ജയരാജ്, സഹസംവിധാനം എ.കെ. ബിജുരാജ്, ക്യാമറ നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റിംഗ് ജിനു ശോഭ, അഫ്സല്‍ എ.എം., വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് അരുണ്‍ പിള്ള, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് ബോണി എം. ജോയ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് അജീഷ് ഓമനക്കുട്ടന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെ. ബാലചന്ദ്രന്‍ നിലമ്പൂര്‍, മധു ആനന്ദ്, പാലക്കാട്, ക്യാപ്റ്റന്‍ മാത്യു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി കോട്ടയം, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.  പ്രകൃതി പിക്ചേഴ്സ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO