സൂപ്പര്‍താരത്തിന്‍റെ സിംപിള്‍ മകള്‍

ശ്വേതാബച്ചനും നവ്യാനവേലിയും ബച്ചന്‍ കുടുംബം എപ്പോഴും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 'സെലിബ്രിറ്റി' കുടുംബങ്ങളില്‍ ഒന്നാണ് ബച്ചന്‍റേത്. അമിതാഭ്ബച്ചന്‍റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ ഹിന്ദി ഭാഷയിലെ പ്രശസ്തനായ കവിയായിരുന്നു. അമിതാഭിന്‍റെ കുടുംബത്തിലെ... Read More

ശ്വേതാബച്ചനും നവ്യാനവേലിയും

ബച്ചന്‍ കുടുംബം എപ്പോഴും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ‘സെലിബ്രിറ്റി’ കുടുംബങ്ങളില്‍ ഒന്നാണ് ബച്ചന്‍റേത്. അമിതാഭ്ബച്ചന്‍റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ ഹിന്ദി ഭാഷയിലെ പ്രശസ്തനായ കവിയായിരുന്നു. അമിതാഭിന്‍റെ കുടുംബത്തിലെ മിക്കവരും ഷോ ബിസിനസ്സില്‍ ചരിത്രം രചിച്ചവര്‍. അഭിനയത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും അമിതാഭ് ബോളിവുഡ്ഡിന്‍റെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്നു. ഭാര്യ ജയഭാദുരി ഒരു കാലഘട്ടത്തിന്‍റെ ചരിത്രനായികയായിരുന്നു. പുതുതലമുറയില്‍ മകന്‍ അഭിഷേകും ഭാര്യ ഐശ്വര്യാറായിയും തിളക്കത്തോടെ വര്‍ണ്ണപ്രപഞ്ചത്തെ സമ്പന്നമാക്കുന്നു.

 

പക്ഷേ, അമിതാഭ് കുടുംബത്തില്‍ ഒരാള്‍ മാത്രം ചലച്ചിത്രരംഗത്ത് സജീവമാകുകയോ, നിലയുറപ്പിക്കുകയോ ചെയ്തില്ല. അമിതാഭിന്‍റെ പുത്രി ശ്വേതാബച്ചന്‍. പിതാവിനൊപ്പം ചില പരസ്യചിത്രങ്ങളില്‍ പങ്കെടുത്തിട്ടുള്ളതല്ലാതെ ചലച്ചിത്രരംഗത്ത് സജീവമായിട്ടില്ല. അടുത്തകാലത്ത് ശ്വേത അമിതാഭിനൊപ്പം പ്രത്യക്ഷപ്പെട്ട ഒരു പരസ്യചിത്രം വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഒരു ആഭരണവ്യവസായശാലയ്ക്ക് വേണ്ടിയുള്ള ആ പരസ്യത്തില്‍, ബാങ്ക് ജീവനക്കാരെ താഴ്ത്തിക്കെട്ടി എന്ന ആരോപണത്തെ തുടര്‍ന്ന് ആ പരസ്യം പിന്‍വലിക്കുകയും ചെയ്തു…

 

 

ശ്വേതാബച്ചനെ ആ സംഭവം അല്‍പ്പം വേദനിപ്പിച്ചുവെങ്കിലും അടുത്തിടെ ശ്വേതയും മകള്‍ നവ്യാനവേലിയും ചേര്‍ന്ന് അവതരിപ്പിച്ച ഒരു പരസ്യം വളരെയധികം ശ്രദ്ധിക്കപ്പെടുകയും, അഭിനന്ദനങ്ങള്‍ക്കിട നല്‍കുകയും ചെയ്തു. നൂതനാശയങ്ങള്‍ സമന്വയിപ്പിച്ച് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ മാര്‍ക്കറ്റു ചെയ്യുക എന്നതാണ് പരസ്യലക്ഷ്യം.മകളും കൊച്ചുമകളും ഒത്തുചേര്‍ന്ന ചിത്രത്തെ അമിതാഭും ആവോളം പ്രശംസിച്ചു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO