ബി.ജെ.പി. നാടിനെ വിനാശത്തിലേക്ക് നയിക്കുന്നു

  എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി   രാജ്യത്തെ സ്വതന്ത്രഭരണഘടനാ സ്ഥാപനങ്ങളായ പ്ലാനിംഗ് കമ്മീഷന്‍, യു.ജി.സി, ആര്‍.ബി.ഐ, സി.ബി.ഐ എന്നീ സ്ഥാപനങ്ങളെ വരുതിയിലാക്കുവാന്‍വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധനീക്കങ്ങളെ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ സവിസ്തരം പ്രതിപാദിക്കുകയാണ്... Read More

 

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

 

രാജ്യത്തെ സ്വതന്ത്രഭരണഘടനാ സ്ഥാപനങ്ങളായ പ്ലാനിംഗ് കമ്മീഷന്‍, യു.ജി.സി, ആര്‍.ബി.ഐ, സി.ബി.ഐ എന്നീ സ്ഥാപനങ്ങളെ വരുതിയിലാക്കുവാന്‍വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധനീക്കങ്ങളെ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ സവിസ്തരം പ്രതിപാദിക്കുകയാണ് ‘കേരളശബ്ദം’.

 

2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷമുള്ള നാലരവര്‍ഷക്കാലത്തെ അനുഭവം പരിശോധിച്ചാല്‍ ഭരണഘടനാസ്ഥാപനങ്ങളെയും സ്വയംഭരണാവകാശമുള്ള സ്വതന്ത്രസ്ഥാപനങ്ങളേയും ഭരണകൂടത്തിന്‍റെ വരുതിയില്‍ കൊണ്ടുവരിക എന്ന വ്യക്തമായ നയമാണ് ഈ ഗവണ്‍മെന്‍റ് നടപ്പിലാക്കിയത്. എല്ലാം പ്രധാനമന്ത്രിയുടേയും പ്രധാനമന്ത്രിക്കു കീഴിലുള്ള മന്ത്രാലയത്തിന്‍റേയും പൂര്‍ണ്ണനിയന്ത്രണത്തിന് വിധേയമാക്കുക എന്ന നയം. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍, ഭരണഘടനാപരമായി സ്വതന്ത്രമായി നിലനില്‍ക്കേണ്ട സ്ഥാപനങ്ങള്‍.. ഇതിനെ എല്ലാത്തിനേയും ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളെപ്പോലെ, അല്ലെങ്കില്‍ ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് സമാനമായി അധികാരാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പരിമിതപ്പെടുത്തുകയും ഏറ്റവും ഒടുവില്‍ ഗവണ്‍മെന്‍റിന്‍റെ എക്സിക്യൂട്ടീവ് ബോഡിയായി അതിനെ മാറ്റുകയും ചെയ്യുക എന്നുള്ളതാണ് തുടക്കംമുതല്‍ക്കേ ഈ ഗവണ്‍മെന്‍റ് സ്വീകരിച്ച സമീപനം.

 

നമ്മുടെ ഭരണഘടനാ സ്ഥാപനമായ ആസൂത്രണ കമ്മീഷനെ നിഷ്പ്രഭമാക്കാനാണ് നീതി ആയോഗ് എന്നുപറയുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് രൂപം കൊണ്ടത്.  ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ അത് പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടേയും ഗവണ്‍മെന്‍റിന്‍റേയും നിയന്ത്രണത്തിലാക്കി. നേരത്തേയും പ്ലാനിംഗ് കമ്മീഷന്‍റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണെങ്കില്‍പ്പോലും ഇപ്പോഴും പ്രധാനമന്ത്രിതന്നെയാണ് നീതി ആയോഗിന്‍റെ ചെയര്‍മാന്‍ എങ്കില്‍പ്പോലും കമ്മീഷന്‍ എന്നുപറയുമ്പോള്‍ അതിന് മറ്റ് ചില അര്‍ത്ഥങ്ങള്‍ കൂടിയുണ്ട്……

16-30 നവംബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO