ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍

 കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 26 നെതിരെ 56 വോട്ടുകള്‍ക്കായിരുന്നു... Read More

 കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 26 നെതിരെ 56 വോട്ടുകള്‍ക്കായിരുന്നു കമ്പാറിന്‍റെ വിജയം. അക്കാദമിയുടെ നിലവിലെ വൈസ്​ പ്രസിഡന്‍റാണ്​ കമ്പാര്‍. മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ മത്​സരിച്ചിരുന്നു.  അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തെത്തുന്നത്​. മലയാളത്തെ പ്രതിനിധീകരിച്ച്‌ പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത്കുമാര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO