‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച്

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു'ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐ.എം.എ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജനപ്രിയ... Read More

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐ.എം.എ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജനപ്രിയ നടന്‍ ദിലീപ് ആണ് ഓഡിയോ-ട്രെയിലര്‍ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങിനെത്തിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചനയില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ആലാപന സൗകുമാര്യത്തില്‍ പിറന്ന ‘ഞാനൊരു മലയാളി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ലൈവ് സാന്‍ഡ് ആര്‍ട്ട്’ നവ്യാനുഭമായി മാറി. 

 

 

തുടര്‍ന്ന് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഔദ്യോഗിക ഓഡിയോ-ട്രെയിലര്‍ ലോഞ്ചിംഗ് നടന്നു. നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീത സംവിധയകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ഹരീഷ് കണാരന്‍, നായികാ നയികന്മാരായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രപീപം കൊളുത്തിയ ശേഷമാണ് ഓഡിയോ പ്രകാശനം നിവഹിച്ചത്. സിനിമ-സീരിയല്‍-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

 

 

‘പുതിയ പുതിയ കലാകാരന്മാരെ കണ്ടുപിടിക്കുന്നതില്‍ ഒരു അത്ഭുതമാണ് വിജയേട്ടന്‍. ഈ സിനിമയിലും പുതുമുഖ നായികമാരും നായകനുമുണ്ട്. എല്ലാവര്‍ക്കും ഗംഭീര തുടക്കമാകട്ടെ, മലയാള സിനിമാ കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നുവെന്നും ദിലീപ് പറഞ്ഞു. ചിത്രം വന്‍ വിജയമാകട്ടെയെന്നും ദിലീപ് ആശംസിച്ചു.

 

 

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.

 

 

പ്രമുഖ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO