‘ചിലപ്പോള്‍ പെണ്‍കുട്ടി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കാശ്മീരിലെ കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന... Read More

കാശ്മീരിലെ കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചിലപ്പോള്‍ പെണ്‍കുട്ടി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.   ക്യാമറ ശ്രീജിത്ത് ജി. നായര്‍, ഛായാഗ്രഹണം ശ്രീജിത്ത് ജി നായരാണ്. ട്രൂലൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മിക്കുന്നു. പ്രകാശ് ചുനക്കരയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍. സംഗീതം അജയ്‌സരിഗമ.

Show Less

No comments Yet

SLIDESHOW

LATEST VIDEO