കൃത്രിമ ചന്ദ്രനുമായി ചൈന

തെരുവു വിളക്കുകളെ പോലെ ദിവസവും ആകാശത്തു നിന്ന് പ്രകാശം പരത്താന്‍ സാധിക്കുന്ന കൃത്രിമ ചന്ദ്രനെ ഒരുക്കുകയാണ് ചൈന. 2020 ഓടെയാണ് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍... Read More

തെരുവു വിളക്കുകളെ പോലെ ദിവസവും ആകാശത്തു നിന്ന് പ്രകാശം പരത്താന്‍ സാധിക്കുന്ന കൃത്രിമ ചന്ദ്രനെ ഒരുക്കുകയാണ് ചൈന. 2020 ഓടെയാണ് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ലോകത്തെ തന്നെ ആദ്യത്തെ മനുഷ്യ നിര്‍മിത ചന്ദ്രന്‍ സിച്വാനിലെ ചിയാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പം തന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ട് മടങ്ങ് പ്രകാശം ഇതിന് ഉണ്ടായിരിക്കുമെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO