കല്‍ക്കരി കുംഭകോണക്കേസ്: മുന്‍ കല്‍ക്കരി സെക്രട്ടറിക്ക് തടവുശിക്ഷ

കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് തടവു ശിക്ഷ. മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. കൂടാതെ കുറ്റകാരാണെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്.... Read More

കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് തടവു ശിക്ഷ. മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. കൂടാതെ കുറ്റകാരാണെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. വിചാരണ കോടതിയുടേതാണ് വിധി.
ഗുപ്തയ്ക്ക് പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെഎസ് ക്രോപ്പ, കെസി സാമ്രിയ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്ന ഗുപ്ത, പശ്ചിമ ബംഗാളില്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്ബനിക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു കേസ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO